വാഷിംഗ്ടൺ: 2019 ലെ ഗ്ലോബൽ ടീച്ചർ പ്രൈസ് ജേതാവും, കെനിയൻ വംശജനുമായ കത്തോലിക്കാ സന്യാസി പീറ്റർ തപിച്ചി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ്ഹൗസിൽ സന്ദർശിച്ചു. ഇരുവരും ഒരുമിച്ചുള്ളചിത്രം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പാവങ്ങളെ സഹായിക്കുന്നതിന് പീറ്റർ തപിച്ചി കാണിക്കുന്ന പ്രതിബന്ധത എല്ലാവർക്കും പ്രചോദനമാണെന്നും സ്റ്റെഫാനി ഗ്രിഷാം പോസ്റ്റിൽ കുറിച്ചു.
ഐക്യ രാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്യാൻ ന്യൂയോർക്കിലേക്ക് പോകവേയാണ് പീറ്റർ തപിച്ചി വൈറ്റ് ഹൗസിലെത്തിയത്. തനിക്ക് കിട്ടുന്ന മാസവരുമാനത്തിന്റെ 80% ആണ് തപിച്ചി ദരിദ്രർക്കു വേണ്ടി മാറ്റി വെക്കുന്നത്. തീർത്തും പാവപ്പെട്ടവരായ അനേകം കുട്ടികൾക്ക് തപിച്ചി വിദ്യാഭ്യാസം നൽകുന്നു. മികച്ച അധ്യാപകനുള്ള പുരസ്കാരം വർക്കി ഫൗണ്ടേഷനാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.