വാർത്തകൾ

🗞🏵 *കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെറുപുഴ ഡവലപേഴ്സ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി അന്വേഷണ സമിതി.* കൃത്യവിലോപത്തിന്റെ വ്യാപ്തിക്കനുസരിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടികൾ ശുപാർശ ചെയ്യും. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സമിതി വിലയിരുത്തി.

🗞🏵 *അസംസ്കൃത എണ്ണ വില കൂടിയതിനെ തുടര്‍ന്ന് വിമാനയാത്രാനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കും.* അടുത്ത മാസത്തോടെ നിരക്കുകള്‍ 15 മുതല്‍ 20 ശതമാനം വരെ ഉയരാനാണ് സാധ്യത. വിമാന കമ്പനികളുടെ ആകെ ചിലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനായി മുടക്കേണ്ടി വരുന്നത്.

🗞🏵 *വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം അതിവേഗം പിന്‍വലിക്കുന്നതായി കണക്കുകള്‍.* മൂന്ന് മാസം കൊണ്ട് 31,500 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത്.

🗞🏵 *കേന്ദ്ര സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വീട്ടുതടങ്കലിൽ നിന്ന് മോചിതനായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യുസഫ് തരിഗാമി.* സംരക്ഷിക്കേണ്ടവർ തന്നെ കാശ്മീരിനെ മാനം കെടുത്തി. ഇന്ത്യക്കാരായ കാശ്മീരികൾക്കും അവകാശങ്ങളുണ്ടെന്നും തരിഗാമി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

🗞🏵 *പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ കേന്ദ്രസംഘം ആലപ്പുഴയിലും മലപ്പുറത്തും സന്ദര്‍ശനം നടത്തി.* ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് സ്ഥിതിഗതികള്‍ പരിശോധിക്കുന്നത്. സംഘം കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ദുരിതാശ്വാസ സഹായം ലഭ്യമാകുക.

🗞🏵 *ദ​ളി​ത് എം​പി​യെ മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി നാ​ട്ടു​കാ​ർ.* ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി നാ​രാ​യ​ണ സ്വാ​മി​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക്ഷേ​പം നേ​രി​ട്ട​ത്.

🗞🏵 *മ​ര​ടി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.* വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എ​ന്ത് തു​ട​ർ​ന​ട​പ​ടി എ​ടു​ക്കാ​നാ​കു​മെ​ന്ന​തി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

🗞🏵 *മ​ല​പ്പു​റം ഓ​മാ​നൂ​രി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്നാ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ടം യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.* വ​ധ​ശ്ര​മ​മു​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും പോ​ലീ​സും വ്യ​ക്ത​മാ​ക്കി.

🗞🏵 *ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.* പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

🗞🏵 *പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗു​ജ​റാ​ത്തി​ലെ​ത്തി. മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി​യും ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​തും ചേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.* ക​വേ​ഡി​യി​ലെ​യും ന​ർ​മ​ദ ജി​ല്ല​യി​ലെ​യും വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി സ​ർ​ദാ​ർ സ​രോ​വ​ർ ഡാ​മും സ​ന്ദ​ർ​ശി​ച്ചു.

🗞🏵 *മ​ര​ടി​ലെ അ​ഞ്ച് ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം.​സു​ധീ​ര​ൻ.* പി​ഴ​യ​ട​ച്ച് ക്ര​മ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ർ​മാ​താ​ക്ക​ൾ ത​ന്നെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ന്വേ​ഷി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി.* ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും കോ​ൺ​ഗ്ര​സ് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ മ​ന്ത്രി​യ​ല്ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പാ​ലം നി​ർ​മി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

🗞🏵 *പാലാരിവട്ടം പാലം പൊളിച്ചു പണിയേണ്ടി വന്നതിന്റെ പ്രധാനകാരണം എന്‍ജിനീയര്‍മാരുടെ തൊഴില്‍ ധാര്‍മികത ഇല്ലായ്മയെന്ന് ഇ. ശ്രീധരന്‍.* ഇതേ തൊഴില്‍ധാര്‍മികത ഇല്ലായ്മയാണ് കൊല്‍ക്കത്തയിലും കണ്ടത്. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥവരെയുണ്ടായി. മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിലനല്‍കുന്ന എന്‍ജിനീയര്‍മാരാണ് രാജ്യത്തിന് മുതല്‍ക്കൂട്ടാവുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

🗞🏵 *പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.* ആ​രോ​ഗ്യ​വാ​നാ​യും സ​ന്തോ​ഷ​വാ​നാ​യും ദീ​ർ​ഘ​കാ​ലം ജീ​വി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു സോ​ണി​യ ആ​ശം​സി​ച്ച​ത്.

🗞🏵 *പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം പൊ​ളി​ച്ച് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം.​സു​ധീ​ര​ൻ.* സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഉ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 *പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ലെ പ്ര​തി​ക​ളാ​യ ടി.​ഒ.​സൂ​ര​ജ്, ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.* മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

🗞🏵 *ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ.* ​ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തു മു​ത​ൽ ഇ​ന്നു വ​രെ അ​വി​ടെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ‌ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ആ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത് കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്നും ഇ​വി​ടു​ത്തെ അ​വ​സ്ഥ തി​ക​ച്ചും ശാ​ന്ത​മാ​ണെ​ന്നു​മാ​ണ്- ഷാ ​പ​റ​ഞ്ഞു.

🗞🏵 *മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ച്ച് മാ​റ്റാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക്ഷി​യോ​ഗ​ത്തി​ൽ പ​രി​ഹാ​ര​മാ​കി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.* ഇ​ന്ന​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗം അ​ഭി​പ്രാ​യം തേ​ട​ൽ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *കി​ഫ്ബി​യി​ൽ സി​എ​ജി ഓ​ഡി​റ്റ് അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി.* സി​എ​ജി ഓ​ഡി​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

🗞🏵 *ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​ക​ൾ ത​ന്നെ​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ.* ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് തേ​ടി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

🗞🏵 *അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ർ​വാ​ൻ പ്ര​വി​ശ്യ​യി​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു.* മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യും കൊ​ല്ല​പ്പെ​ട്ട​തെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

🗞🏵 *പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​മ്മ ഹീ​ര ബെ​ന്നി​നെ സ​ന്ദ​ർ​ശി​ച്ചു.* ഗാ​ന്ധി​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി​യ മോ​ദി അ​മ്മ ഹീ​ര ബെ​ന്നി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

🗞🏵 *എ​എ​സ്ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ.* കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​നി​ൽ ഡാ​നി​ഷ് ജോ​ർ​ജ് (34), ച​വ​റ മു​കു​ന്ദ​പു​രം പു​ത്ത​ൻ​കാ​വി​ൽ കി​ഴ​ക്ക​തി​ൽ പ്ര​മോ​ദ് (24), പ​ന്മ​ന ചി​റ്റൂ​ർ മൈ​ക്കാ​ത്ത​റ പ​ടി​ഞ്ഞാ​റ്റ​തി​ൽ മ​നു (34) എ​ന്നി​വ​രെ​യാ​ണ് തെ​ക്കും​ഭാ​ഗം സി​ഐ മു​ഹ​മ്മ​ദ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ​യോ​ടെ അ​റ​സ്റ്റ് ​ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി കൊ​ച്ച​നി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്.

🗞🏵 *പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ‌ മോ​ഹ​ൻ​ലാ​ൽ.* ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​റ​ന്നാ​ൾ അ​ശം​സി​ച്ച​ത്. “ന​രേ​ന്ദ്ര മോ​ദി​ജി, താ​ങ്ക​ളു​ടെ വി​ജ​യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​നും സ​ര്‍​വേ​ശ്വ​ര​ൻ അ​നു​ഗ്ര​ഹി​ക്ക​ട്ടെ’​യെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ ആ​ശം​സി​ച്ചു.

🗞🏵 *ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.* ചെ​ന്നൈ​യി​ൽ എം​ജി​ആ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

🗞🏵 *കർണാടകയിൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഡി​ആ​ര്‍​ഡി​ഒ) ആ​ളി​ല്ലാ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു.* ചൊവ്വാഴ്ച രാവിലെ ചി​ത്ര​ദു​ർ​ഗ​യി​ലാ​ണ് സം​ഭ​വം. ജോ​ദി​ച്ചി​ക്ക​ന​ഹ​ള്ളി​യി​ലെ വ​യ​ലി​ലാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ആ​ളി​ല്ലാ വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​തെ​ന്ന് ഡി​ആ​ർ​ഡി​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

🗞🏵 *ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി.* പു​ന​സം​ഘ​ട​ന കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി. കാ​ഷ്മീ​ർ ഇ​പ്പോ​ൾ അ​ശാ​ന്ത​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ത​രി​ഗാ​മി പ്ര​തി​ക​രി​ച്ചു.

🗞🏵 *ഫോ​ർ​ട്ടു​ കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോയ സ്കൂ​ൾ ബ​സി​നു മു​ക​ളി​ലേ​ക്ക് ത​ണ​ൽ മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.* അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ ഡൈ​വ​റെ​ക്കൂ​ടാ​തെ ആ​റ് കു​ട്ടി​ക​ളും ആ​യ​യും മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​വ​ർ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി​രു​ന്നു ഇ​രു​ന്ന​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

🗞🏵 *പാ​ക് അധീന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​ഭി​വാ​ജ്യ​ഘ​ട​ക​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.* ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ പാ​ക് അ​ധീ​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നും മോ​ദി സ​ർ​ക്കാ​രി​ന്‍റെ നൂ​റാം ദി​വ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

🗞🏵 *പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യു​ടെ കാ​ര​ണം എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ധാ​ർ​മി​ക​ത ഇ​ല്ലാ​യ്മ​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ.* കോ​ഴി​ക്കോ​ട്ട് എ​ൻ​ജി​നി​യേ​ഴ്സ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

🗞🏵 *ഹി​ന്ദി​യെ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ദേ​ശ​സ്നേ​ഹ​മി​ല്ലാ​ത്ത​വ​രെ​ന്നു ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ർ ദേ​ബ്.* ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

🗞🏵 *പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​യി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നും പ​ങ്കു​ണ്ടെ​ന്ന് കേ​സി​ലെ ഒ​ന്നാം​പ്ര​തി ടി.​ഒ. സൂ​ര​ജ്.* ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​യി​ലാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ടി.​ഒ. സൂ​ര​ജ് രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്കെ​തി​രേ ആ​രോ​പി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ ചെ​യ്യാ​ൻ രേ​ഖാ​മൂ​ലം ഉ​ത്ത​ര​വി​ട്ട​ത് ഇ​ബ്രാ​ഹിം കു​ഞ്ഞാ​ണെ​ന്നാ​ണ് സൂ​ര​ജ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

🗞🏵 *മ​ര​ട് ഫ്ളാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി​യെ പി​ന്തു​ണ​ച്ചു സി​പി​ഐ.* ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ഈ ​വി​ധി ന​ട​പ്പാ​ക്കി​ക്കൂ​ടാ​യെ​ന്ന്, മ​ര​ട് ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

🗞🏵 *വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ്.* കാ​വി ധ​രി​ച്ച​വ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പോ​ലും ബ​ലാ​ത്സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നാ​ണു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം. മ​ധ്യ​പ്ര​ദേ​ശ് ആ​ദ്ധ്യാ​ത്മി​ക് വി​ഭാ​ഗ് ഭോ​പ്പാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സ​ന്ത് സ​മാ​ഗ​മ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ദി​ഗ് വി​ജ​യ് സിം​ഗ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

🗞🏵 *ത​മി​ഴ​ർ ന​ന്ദി​യി​ല്ലാ​ത്ത​വ​രെ​ന്നു ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ.* ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

🗞🏵 *ജാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തെ തുടര്‍ന്നു കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികന് ഒടുവില്‍ മോചനം.* തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന് ഇന്നലെ ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിരുപാധിക ജാമ്യം അനുവദിച്ചത്. വൈദികനോടൊപ്പം അറസ്റ്റിലായ മുന്ന എന്നയാള്‍ക്കും ജാമ്യം.

🗞🏵 *ചൈനയിലെ തയുവാൻ നഗരത്തിനു സമീപമുള്ള ഡോണ്‍ജർജൂയിലെ വ്യാകുലമാതാ തീർത്ഥാടന ദേവാലയം നശിപ്പിക്കുന്നത് തടയാന്‍ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത്.* സെപ്റ്റംബർ പതിനഞ്ചാം തീയതി സഭ ആചരിച്ച വ്യാകുല മാതാവിന്റെ തിരുനാളിൽ പങ്കെടുക്കാനായി നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്.

🗞🏵 *മലങ്കര സുറിയാനി കത്തോലിക്കാ സഭ 89ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും 18, 19, 20 തീയതികളില്‍ കോട്ടയം വടവാതൂര്‍ ഗിരിദീപം ക്യാംപെസില്‍ നടക്കും.* 18നു വൈകുന്നേരം 5.30നു ഛായാചിത്രവും ദീപശിഖയും എബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് എംസിവൈഎം ക്വിസ്.

🗞🏵 *യുദ്ധവും തുടര്‍ച്ചയായ ആഭ്യന്തര പ്രശ്നങ്ങളും മൂലം സമാധാനം നഷ്ട്ടമായ സിറിയയില്‍ പര്യടനം നടത്തുവാനുള്ള വ്യാകുല മാതാവിന്റെ ചിത്രം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു.* ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് സിറിയയിലെ 34 രൂപതകളിലൂടെ ഈ പര്യടനം സംഘടിപ്പിക്കുന്നത്.

🗞🏵 *അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ ഡോക്ടറുടെ വീട്ടിൽ നിന്നും ഗർഭസ്ഥശിശുക്കളുടെ രണ്ടായിരത്തോളം ശരീരഭാഗങ്ങൾ കണ്ടെത്തിയത് വന്‍ചര്‍ച്ചയാകുന്നു.* സെപ്റ്റംബർ മൂന്നാം തീയതി മരണമടഞ്ഞ ഡോ. ഉൾറിച്ച് ക്ലോപ്ഫെർ എന്ന ഡോക്ടറുടെ വീട്ടിൽ നിന്നുമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടര്‍ നടത്തിയ ഭ്രൂണഹത്യയുടെ അവശിഷ്ട്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

🍒🍒🍃🍒🍒🍃🍒🍒🍃🍒🍒

*ഇന്നത്തെ വചനം*

അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്‌തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്‍െറ അടയാളം പ്രത്യക്‌ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്‌തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
വലിയ കാഹളധ്വനിയോടുകൂടെ തന്‍െറ ദൂതന്‍മാരെ അവന്‍ അയയ്‌ക്കും. അവര്‍ ആകാശത്തിന്‍െറ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന്‌ അവന്‍െറ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്‍െറ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു.
അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
മത്തായി 24 : 29-36
🍒🍒🍃🍒🍒🍃🍒🍒🍃🍒🍒

*വചന വിചിന്തനം*
മനുഷ്യപുത്രന്റെ ആഗമനം

കാലത്തിന്റെ സൂചനകള്‍ വായിച്ചറിയണമെന്നും നിത്യതയെ ഉന്നം വച്ച് ജീവിക്കണമെന്നുമാണ് ഈശോ പറയുന്നത്. ഈ ലോകത്തില്‍ ജീവിക്കുമ്പോഴും വരാനിരിക്കുന്ന ലോകത്തിന്റെ പൗരന്മാരാകാനുള്ള ഒരുക്കങ്ങള്‍ നമ്മള്‍ നടത്തണമെന്നര്‍ത്ഥം. കാരണം, ”ഇവിടെ നമുക്ക് നിലനില്‍ക്കുന്ന പട്ടണമില്ല.’

പക്ഷേ, ഇന്ന് കാലത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിൽ നമ്മളിൽ പലർക്കും പരാജയം സംഭവിക്കുന്നു. വചനത്തിന്റെ കൃത്യമായ വ്യഖ്യാനങ്ങൾ സ്വീകരിക്കുന്നതിൽ വരെ നമുക്ക് പരാജയം സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും ഇവിടെ ഈ ഭൂമിയിൽ എന്ന് ചിന്തിക്കുന്നവരും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരുമുണ്ട്. എല്ലാ കണ്ണുകളും മുകളിലേയ്ക്ക്, ദൈവത്തിങ്കലേയ്ക്ക് ഉയരട്ടെ!
🍒🍒🍃🍒🍒🍃🍒🍒🍃🍒🍒

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*