ക്രിസ്ത്യൻ സമുദായത്തിലെ സാമ്പത്തിക, സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെപ്പറ്റി റിപ്പോർട് സമർപ്പിക്കുന്നതിന് മുന്നോടിയായി ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മലപ്പുറം ഗവണ്മെന്റ് ഗസ്റ്റ്‌ ഹൗസ്കോൺഫറൻസ് ഹാളിൽ വെച്ച് ക്രിസ്ത്യൻ സമുദായ സംഘടനകളുടെ യോഗം നടത്തപ്പെടുന്നു.
നിലവിൽ മത ന്യൂന പക്ഷങ്ങൾക്ക് മൃത ശരീരങ്ങൾ മറവ് ചെയ്യുന്നതിനുള്ള ശ്മാശാനങ്ങളുടെ ദൗർലഭ്യം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. ഇത് മൂലം ന്യൂന പക്ഷങ്ങൾ നാൾക്കു നാൾ അഭിമുകീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചു കൂട്ടാൻ തീരുമാനിച്ചത്‌