ബെംഗളൂരു: ഹിന്ദി പ്രഥമ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ.കര്‍ണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷയെന്ന് പറഞ്ഞ അദ്ദേഹം, ഒരിക്കലും അതിന്റെ പ്രാധാന്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും വ്യകതമാക്കി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദി പ്രഥമ ഭാഷയാക്കണമെന്ന വാദം: അമിത് ഷായെ തള്ളി യെഡിയൂരപ്പ!!
