കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചാണെന്നതിന്റെ രേഖകള്‍ പുറത്ത്. ഇവിടെ നടക്കുന്നത് നിയമവിരുദ്ധമായ നിര്‍മാണമാണെന്ന് കാണിച്ചുതന്നെയാണ് നഗരസഭ ഉടമകള്‍ക്ക് മറുപടി നല്‍കിയിരുന്നതെന്നാണ് പുറത്തുവരുന്ന രേഖകള്‍. മരടില്‍ ഫ്‌ളാറ്റ് നിര്‍മിച്ച നിര്‍മാണകമ്ബനികളിലൊന്നാണ് സര്‍ക്കാരിന്റെ ഭവന പദ്ധതിയ്ക്കു വേണ്ടിയും ഫ്‌ളാറ്റ് നിര്‍മിക്കുന്നതെന്ന വിവരമാണ് ലഭിക്കുന്നത്‌.
ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നതിനെ കുറിച്ച്‌ അടക്കം ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാന്‍ ഇടയാക്കുന്ന സംഭവം.ഉപഭോക്താക്കളെ നിര്‍മാതാക്കള്‍ കബളിപ്പിച്ചിരിക്കുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്‌.