തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി ഓഡിറ്റ് അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. 1999ല്‍ യുഡിഎഫ് സര്‍ക്കാരാണ് കിഫ്ബി രൂപീകരിച്ചത്. അന്ന് സിഎജിക്ക് ഓഡിറ്റിംഗിനുള്ള അവകാശം നല്‍കിയിരുന്നു. എന്നാല്‍ 2010 ലും 2016 ലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികളിലൂടെ സിഎജിയ്ക്ക് ഓഡിറ്റിംഗിനുള്ള അവകാശം നീക്കം ചെയ്തു. കിഫ്ബിയുടെ ഓഡിറ്റ് പരിമിതമാണ്- ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം, കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാല്‍ സിപിഎമ്മിന് നല്കിയ നിയമവിരുദ്ധ സഹായങ്ങള്‍ മറച്ചു വെയ്ക്കാനാണ് കിയാലില്‍ ഇപ്പോള്‍ ഓഡിറ്റിംഗ് നടത്തേണ്ടന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2015ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പിണറായി വിജയന് നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായും കിയാല്‍ എംഡി സിപിഎം മുഖപത്രമായ ദേശാഭിമാനിയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
കിഫ്ബിയിൽ സിഎജി ഓഡിറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല
