ന്യൂഡൽഹി: അമിത് ഷായുടെ ഏകഭാഷാ വാദത്തിൽ പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ നിരവധിയായ ഭാഷകൾ രാജ്യത്തിന്റെ ദൗർബല്യമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉർദു, പഞ്ചാബി, കൊങ്കണി, മലയാളം, തെലുങ്ക്, ആസാമീസ്, ബോഡോ, ഡോഗ്രി, മൈഥിലി, നേപ്പാളി, സംസ്കൃതം, കാഷ്മീരി, സിന്ധി, സന്താളി, മണിപ്പുരി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളുടെ പേരുകൾ എടുത്തുപറഞ്ഞായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദി ഭാഷയ്ക്കാണു കഴിയുകയെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു രാജ്യം ഒരു ഭാഷ എന്ന അമിത് ഷായുടെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു. ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കന്നഡ, തമിഴ് സംഘടനകൾ തെരുവിൽ ജാഥകൾ നടത്തി.സാന്പത്തിക മുരടിപ്പ് അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണു ഹിന്ദി അടിച്ചേൽപിക്കാൻ വീണ്ടും ശ്രമം നടത്തുന്നതെന്നു കോണ്ഗ്രസ്, ഡിഎംകെ, അണ്ണാ ഡിഎംകെ, തൃണമൂൽ, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ ആരോപിക്കുന്നു.
അമിത് ഷായുടെ ഏകഭാഷാ വാദത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി.
