ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഏകഭാഷാ വാദത്തെച്ചൊല്ലിയുള്ള വിവാദം തമിഴ്‌നാട്ടില്‍ പുതിയ വഴിത്തിരിവില്‍. തമിഴര്‍ക്കു നന്ദിയില്ലെന്ന മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശമാണ് സംസ്ഥാനത്ത് ബിജെപിക്ക് തലവേദനയായിരിക്കുന്നത്. ഹിന്ദി ഭാഷാ വാദത്തിനെതിരെ ദ്രാവിഡ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതിനിടെയാണ് പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം.