കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നതോടെ നിര്‍മാതാക്കള്‍ക്കെതിരേ നിയമനടപടികളുമായി ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്.
എന്തു വന്നാലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും ഈ കൊടും ചതിക്കെതിരേ ഏതറ്റംവരേയും പോകുമെന്നുമാണ്ഉടമകള്‍ പറയുന്നത്.ഇവിടെ നടക്കുന്നത് നിയമവിരുദ്ധമായ നിര്‍മാണമാണെന്ന് തങ്ങള്‍ക്കറിവുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.അതേ സമയം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേയും സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തും വി.എസ് അച്യുതാനന്ദനും രംഗത്തെത്തി. ഫ്‌ളാറ്റ് ഉടമകളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണം. അഴിമതിക്കും നിയമലംഘനത്തിനും ആരും കൂട്ടു നില്‍ക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു.
മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഉടമകള്‍…
