ഡല്‍ഹി : ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.നിലവിലെ രീതി പ്രകാരം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ് അദ്ദേഹത്തിന് നല്‍കേണ്ടത്.ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എംഎച്ച്‌എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വ്യക്തിയാണ് അമിത് ഷാ.അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍ ഉള്‍പ്പെടുന്ന 100 പാരമിലിറ്ററി കമാന്‍ഡോകളുടെ സംരക്ഷണമാണ് അമിത് ഷായ്ക്ക് നിലവില്‍ ഓഫീസിലും വസതിയിലുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്ന് അമിത് ഷാ….
