നേരാ ഷെട്ടി തിരുമേനി. ഈപ്പച്ചൻ ക്രിസ്ത്യാനിയായി സ്വാതന്ത്ര്യസമരത്തിനു പോയിട്ടില്ല. തേവർ തുണ്ടിയിൽ ടൈറ്റസ്. ഗാന്ധിജി ബഹുമാനത്തോടെ ടൈറ്റസ്ജി എന്ന് വിളിച്ചിരുന്ന മാപ്പിള. സബർമതി ആശ്രമം മിൽക്ക് പ്രോജക്ടിന്റെ ഗവേണിങ് സെക്രട്ടറിയായിരുന്ന അങ്ങേര് ഗാന്ധിജി നയിച്ച ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കുമ്പോൾ ആറാമത്തെ മാപ്പെഴുതി കാലിൽ വീണു റിലീസായി നാട്ടിൽ കറങ്ങി നടക്കുവാ തിരുമേനിയുടെ കുലമഹിമക്കാരൻ മാപ്പു വീരൻ സവർക്കർ.

ചാൾസ് ഫ്രീയർ ആൻഡ്രൂസ്. ഒരു പാവം കത്തനാരാ തിരുമേനി… ഗാന്ധിജിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുവഹിച്ചയാൾ. സവർക്കർ 1911 ലെഴുതിയ മാപ്പിന് ഫലമൊന്നും ഇല്ലാതെ പോയിട്ട് 1913 ൽ പിന്നേം മാപ്പെഴുതുന്ന കാലത്ത് 1913 ലെ മദ്രാസ് കോട്ടൺ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് ഓടി നടക്കുവായിരുന്നു ഈ കത്തനാര്. തിരുമേനി കാണാതെ പോയ ക്രിസ്ത്യൻ സഹകരണത്തിന്റെ ഗുണം.

ബ്രിട്ടീഷുകാരല്ല നമ്മുടെ ശത്രുക്കളെന്നു തിരുമേനിടെ ഗോൾവാക്കർജി പറഞ്ഞു നടന്നിരുന്ന കാലത്ത് അങ്ങേരു തുരത്തണം എന്ന് പറഞ്ഞു നടന്നിരുന്ന കൂട്ടരിൽ ഒന്നായിരുന്ന ക്രിസ്ത്യാനികളിൽ പെട്ടതായിരുന്നു അക്കമ്മ ചെറിയാൻ. തിരുമേനിടെ അച്ഛന്റെ അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അവരെ തിരുവിതാംകൂർ ഝാൻസി റാണി എന്നാണ് ഗാന്ധിജി വിളിച്ചിരുന്നത്.

ഹാ തീർന്നിട്ടില്ല തിരുമേനി, ഇനീമൊണ്ട്. കുമരപ്പ, ജോർജ്ജ് ജോസഫ് മാപ്പിള, യോവാക്കിം അൽവാ… ബ്രിട്ടീഷുകാർക്ക് മാപ്പെഴുതാൻ പോയ നേരത്തിനു അന്ന് രണ്ടു ഭാരത് മാതാ കീ ജയ് വിളിച്ചിരുന്നേൽ ഇന്നുണ്ടായേനെ പാർട്ടിക്ക് പറയാൻ നല്ല ജനുസ്സിൽ പെട്ടവര്. അതെങ്ങിനാ ചരിത്രവുമില്ല ചരിത്രം പഠിച്ചിട്ടുമില്ല. നിങ്ങളെ പോലുള്ള വിവരദോഷികളോട് ഇപ്പോഴും എനിക്കതാ… എന്നതാടാ തിരുമേനി നേരത്തെ ഇംഗ്ലീഷിൽ പറഞ്ഞേ… നീ തലകുലുക്കിയല്ലോ…

ഇറ… ഇറ… ഇറവറ… അയ്യോ…

ആ ഇറവറൻസ്… ബഹുമാനക്കൊറവ്… അതിന്റെ കൊറവ് ഈപ്പച്ചനങ്ങു സഹിച്ചു.

ഓ. ടോ.: ഈ വിവാദ പുകയൊക്കെ വിട്ടു നാട്ടിലെ സാമ്പത്തികമാന്ദ്യം മറക്കാമെന്നു വെക്കേണ്ട ബ്രോ.

കടപ്പാട് : Arun Chullikkal