സ്വാതന്ത്യ സമര ചരിത്രത്തില്‍ യാതൊരു പങ്കും ക്രിസ്ത്യാനികള്‍ വഹിച്ചിരുന്നില്ല എന്നത് അറിവില്ലായ്മയുടെ അങ്ങേയറ്റവും ചരിത്രത്തിന് നേര്‍ക്കുളള കൊഞ്ഞനം കുത്തലുമാണ്. സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യയിലുള്ള മൊത്തം ക്രൈസ്തവരുടെ പങ്കാളിത്തം നോക്കുകയാണെങ്കിൽ എണ്ണിയാൽ തീരില്ല, അതുകൊണ്ട് കേരളത്തിൽ മാത്രമായി ക്രൈസ്തവരുടെ സ്വാതന്ത്രസമര പങ്കാളിത്തം നോക്കാം.
പി.എം നായരുടെ ഫോര്‍വേഡ് പബ്ളിക്കേഷന്‍സ്, വഞ്ചിയൂര്‍, തിരുവനന്തപുരം, 1980-ല്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്യ സമര സേനാനികള്‍ എന്ന ബൃഹത് ഗ്രന്ഥം മാത്രം വായിച്ചു നോക്കുകയാണെങ്കിൽ അതിൽ കാണുവാൻ കഴിയുന്നത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഇരുപത്തഞ്ചോളം ക്രിസ്ത്യന്‍ പേരുകളുമാണ്. അത് യഥാക്രമം താഴെ കൊടുക്കുന്നു.
1 KC മാമന്‍ മാപ്പിള
2 TM വര്‍ഗ്ഗീസ്
3 ജോര്‍ജ്ജ് ജോസഫ്
4 ആനി മസ്ക്രീന്‍ (സ്ത്രീ)
5 AJ ജോണ്‍
6 PC ജോര്‍ജ്ജ്(പൂഞാര്‍ mla അല്ല)
7 KM കോര
8 PD പുന്നൂസ്
9 M മാത്തുണ്ണി
10 PT ചാക്കോ
11 TV തോമസ്
12 കുളത്തുങ്കല്‍ പോത്തന്‍
13 MG കോശി
14 ബേബി ജോണ്‍
15 മാമ്മന്‍ കണ്ണന്താനം
16 KC ജോര്‍ജ്ജ്
17 TK വര്‍ഗ്ഗീസ് വൈദ്യന്‍
18 DC കിഴക്കേമുറി.
19 അക്കാമ്മാ ചെറിയാന്‍ (സ്ത്രീ)
20 റോസമ്മ പുന്നൂസ് (സ്ത്രീ)
21 N അലക്സാണ്ടര്‍
22 KA മാത്യു
23 CM സ്റ്റീഫന്‍
സ്ത്രീകള്‍ തന്നെയിതില്‍ മൂന്ന് പേര്‍ ഉണ്ട്.