ചെന്നൈ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് എംജിആര്‍ സ്റ്റേഷനില്‍ യാത്രക്കാരെ കടത്തിവിടുന്നത്.ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു. സെപ്തംബര്‍ 30ന് കോടതിക്കുള്ളില്‍ പലയിടത്തായി സ്ഫോടനം നടത്തുമെന്നാണ് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് ലഭിച്ച ഭീഷണി കത്തില്‍ പറയുന്നത്.അതേസമയം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്നു. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. സുരക്ഷ ശക്തമാക്കി.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി….
