ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന വമ്പൻ പരിപാടിയായ ‘ഹൗഡി മോദി’യിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബർ 22-നാണ് മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 50,000 പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഹൗഡി മോദിയിൽ ട്രംപ് എത്തും
