ഡമാസ്കസ്: സിറിയയിലെ വടക്കൻ പ്രവിശ്യയായ അലപ്പോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 11 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. അലപ്പോയിലെ അർ-റായിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ചയായിരുന്നു സംഭവം.
അർ-റായിൽ ആശുപത്രിക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്
സിറിയൻ-തുർക്കിഷ് അതിർത്തിയാണ് ഇവിടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സിറിയയിലുണ്ടായ സ്ഫോടനത്തിൽ മരണം 11 ആയി, നിരവധി പേർക്ക് പരിക്ക്
