ഉത്തരേന്ത്യയില്‍ യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയ്ക്കു കാരണം അവരുടെ കഴിവില്ലായ്മയാണെന്നു പറഞ്ഞ കേന്ദ്ര തൊഴില്‍മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി പ്രിയങ്ക ഗാന്ധി വാദ്രയും മമത ബാനര്‍ജിയും രംഗത്ത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായത് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണെന്നും പ്രതിവിധി കണ്ടെത്താതെ യുവാക്കളെ കളിയാക്കി ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനുള്ള തരംതാണ നാടകമാണ് നടത്തുന്നതെന്നും നേതാക്കള്‍ വിമര്‍ശിച്ചു.