കോട്ടയം: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ മുൻ മന്ത്രിമാർ കോടികളുടെ അഴിമതി നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലം നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടങ്കിൽ അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും അഭിപ്രായപ്പെട്ടു. പാലം പണിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നവർ അന്വേഷണം നടത്താൻ തയാറാകണമെന്നും ഏത് അന്വേഷണത്തെയും നേരിടാൻ താൻ തയാറാണെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേർത്തു.
പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അപാകത: അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷം
