കോട്ടയം: കേന്ദ്ര സർക്കാർ വീസ പുതുക്കി നല്കാത്തതിനാൽ ഐറിഷ് പുരോഹിതന് ഉടൻ ഇന്ത്യ വിടേണ്ടിവരും. നാഗ്പൂരിലെ സെന്റ് ചാൾസ് സെമിനാരിയിൽ പതിറ്റാണ്ടുകളായി അധ്യാപകനായി സേവനം ചെയ്യുന്ന ഫാ. നോയേൽ മൊളോയ്ക്കാണ് ഉടൻ ഇന്ത്യയിൽനിന്നു പോകേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരുമാസക്കാലമായി ഫാ. നോയേൽ ഇന്ത്യയിൽ തുടരുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായിട്ടില്ല. ഇന്ത്യയിൽ തുടരുന്നതിനായി വീസ പുതുക്കി നല്കണമെന്നാവശ്യപ്പെട്ടു ഫാ. നോയേൽ ബന്ധപ്പെട്ടവർക്കു കത്തെഴുതിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല. അധികൃതർ അടിയന്തരമായി ഇടപെട്ടു വീസ പുതുക്കി നല്കിയെങ്കിൽ മാത്രമേ എഴുപത്തൊന്പതുകാരനായ ഫാ. നോയേൽ മോളോയ്ക്ക് ഇന്ത്യയിൽ തുടരാൻ സാധിക്കുകയുള്ളു.
ഫാദർ നോയൽ മോളക്ക് ഇന്ത്യയിൽ തുടരാനാകില്ല
