വാർത്തകൾ

🗞🏵 *വ​​​യ​​​ലി​​​നി​​സ്റ്റ് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ അ​​​പ​​​ക​​​ട മ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ യോ​​​ഗം വി​​​ളി​​​ച്ചു.* ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ യോ​​​ഗ​​​മാ​​​ണ് വ​​​രു​​​ന്ന ആ​​​ഴ്ച അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ക.

🗞🏵 *നീ​​​ലേ​​​ശ്വ​​​രം-​​​കാ​​​ലി​​​ക്ക​​​ട​​​വ്, കാ​​​സ​​​ർ​​​ഗോ​​​ഡ്-​​​ത​​​ല​​​പ്പാ​​​ടി ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ത്ത കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും നാ​​​ഷ​​​ണ​​​ൽ ഹൈ​​​വേ അ​​​ഥോ​​​റി​​​റ്റി അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി 24 മ​​​ണി​​​ക്കൂ​​​ർ നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ന​​​ട​​​ത്തും.*

🗞🏵 *മ​​ര​​ടി​​ലെ ഫ്ളാ​​റ്റ് വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നോ ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല​​ത്തി​​ലോ വീ​​ഴ്ച​​ക​​ൾ പ​​റ്റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​ക്കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ.* ഹോ​​ളി​​ഫെ​​യ്ത്ത് എ​​ച്ച്ടു​​ഒ ഫ്ളാ​​റ്റ് സ​​മു​​ച്ച​​യ​​ത്തി​​ലെ​​ത്തി താ​​മ​​സ​​ക്കാ​​രെ ക​​ണ്ട​​ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

🗞🏵 *സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യും അ​​ലം​​ഭാ​​വ​​വു​​മാ​​ണു മ​​ര​​ടി​​ലെ ഫ്ളാ​​റ്റു​​ട​​മ​​ക​​ളു​​ടെ ദു​​ര​​വ​​സ്ഥ​​യ്ക്കു കാ​​ര​​ണ​​മാ​​യ​​തെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ.* പൊ​​ളി​​ച്ചു​​മാ​​റ്റാ​​ൻ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട മ​​ര​​ടി​​ലെ ഫ്ളാ​​റ്റ് സ​​മു​​ച്ച​​യ​​ത്തി​​ലെ​​ത്തി താ​​മ​​സ​​ക്കാ​​രെ ക​​ണ്ട​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു രാ​​ധാ​​കൃ​​ഷ്ണ​​ൻ.

🗞🏵 *ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.* നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ശി​വ​കു​മാ​റി​നെ ഡ​ൽ​ഹി രാം​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

🗞🏵 *ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സി​ന്‍റെ 20 എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട പാ​ർ​ട്ടി എം​എ​ൽ​എ നാ​രാ​യ​ണ ഗൗ​ഡ.* സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​ക്ക് കാ​ര​ണ​മാ​യ വി​മ​ത നീ​ക്കം ന​ട​ത്തി രാ​ജി ന​ൽ​കി​യ എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളാ​ണ് നാ​രാ​യ​ണ ഗൗ​ഡ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ കു​ടും​ബ​ത്തേ​യും നാ​രാ​യ​ണ ഗൗ​ഡ വി​മ​ർ​ശി​ച്ചു.

🗞🏵 *ജി​എ​സ്ടി​യി​ലെ ദു​രു​പ​യോ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.* പു​തി​യ ഇ​ട​പാ​ടു​കാ​ർ​ക്ക് 2020 മു​ത​ൽ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ഇ​തു​വ​രെ ഐ​ച്ഛി​ക​മാ​യി​രു​ന്ന​താ​ണ് 2020 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​കു​ന്ന​ത്.

🗞🏵 *ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി നോ​ബേ​ൽ ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യി.* കാ​ഷ്മീ​രി​ലെ സ്കൂ​ൾ കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മ​ലാ​ല യു​എ​ന്നി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സ്കൂ​ളി​ൽ പോ​കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​ത്ത​ല​വന്മാ​രോ​ടും മ​റ്റ് ലോ​ക​നേ​താ​ക്ക​ളോ​ടു​മാ​ണ് മ​ലാ​ല അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്.

🗞🏵 *റ​ഷ്യ​യി​ലെ യ​രോ​സ്ലാ​വ് ന​ഗ​ത്തി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു.* 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

🗞🏵 *എം​സി റോ​ഡി​ൽ തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.* മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.15നാ​ണ് അ​പ​ക​ടം. കു​റി​ച്ചി തെ​ങ്ങ​നാ​ടി​യി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ ആ​ദി​നാ​ഥാ​ണ്(23) മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​യു​ടെ അ​മ്മ പ്ര​മീ​ള​യെ (40) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

🗞🏵 *ഫു​ട്‌​ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ പു​രു​ഷ​വേ​ഷം ധ​രി​ച്ച് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​റി​ഞ്ഞ് ജീ​വ​നൊ​ടു​ക്കി​യ സ​ഹ​ര്‍ ഖൊ​ദാ​യാ​രി ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​റ്റു സ​മ്മ​തി​ച്ചി​രു​ന്ന​താ​യി ഇ​റാ​ൻ അ​ധി​കൃ​ത​ർ.* ആ​റു മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ ഇ​റാ​ൻ നി​ഷേ​ധി​ച്ചു. വി​ചാ​ര​ണ തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ശി​ക്ഷ വി​ധി​ച്ചി​രു​ന്നി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യെ അ​റി​യി​ച്ചി​രു​ന്ന​താ​യി ജു​ഡീ​ഷ്യ​റി വ​ക്താ​വ് ഗോ​ലം​ഹൊ​സീ​ൻ ഇ​സ്മൈ​ലി പ​റ​ഞ്ഞു.

🗞🏵 *സൗ​ദി സ​ർ​ക്കാ​രി​ന്‍റെ അ​രാം​കോ എ​ണ്ണ ക​ന്പ​നി​യു​ടെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.* ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് എ​ണ്ണ​യു​ത്പാ​ദ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

🗞🏵 *ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ വാ​ദം മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യ​വി​കാ​ര​ത്തി​നു നേ​രെ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.* ഭാ​ഷ​യു​ടെ പേ​രി​ൽ സം​ഘ​പ​രി​വാ​ർ പു​തി​യ സം​ഘ​ർ​ഷ വേ​ദി തു​റ​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

🗞🏵 *യു​എ​ഇ​യി​ല്‍ ചെ​ക്ക് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ലെ​ത്തി.* ഞാ​യ​റാ​ഴ്ച രാ​വി​ലെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വ​ന്നി​റ​ങ്ങി​യ​ത്. കേ​സി​ല്‍ നി​ന്ന് മോ​ചി​ത​നാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തു​ഷാ​റി​ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബി​ഡി​ജെ​എ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

🗞🏵 *വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മേ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ അ​ധ്യാ​പ​ക​നെ തി​രി​ച്ചെ​ടു​ത്ത​തി​നെ​തി​രെ ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (ബി​എ​ച്ച്‌​യു) വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം.* ശ​നി​യാ​ഴ്ച രാ​ത്രി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. സ്ത്രീ​വി​രു​ദ്ധ​നാ​യ വി​സി എ​ന്ന ഹാ​ഷ്‌​ടാ​ഗി​ൽ ബാ​ന​ർ ഉ​യ​ർ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

🗞🏵 *ചെ​​​ല​​​വൂ​​​രി​​​ല്‍ റി​​​ട്ട.​​​ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ‌ ഭാ​​​ര്യ​​​യെ കൊ​​​ടു​​​വാ​​​ൾ​​​കൊ​​​ണ്ട് വെ​​​ട്ടി​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി.* തു​​​ട​​​ര്‍​ന്ന് വി​​​ഷം ക​​​ഴി​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ​​​ക്ക് ശ്ര​​​മി​​​ച്ച പ്ര​​​തി​​​യെ പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ചെ​​​ല​​​വൂ​​​ര്‍ കു​​​ണ്ടം​​​പു​​​റ​​​ത്ത് റോ​​​സ്‌​​​ഡേ​​​ല്‍ വീ​​​ട്ടി​​​ല്‍ ശോ​​​ഭ(54)​​​യാ​​​ണ് ഭ​​​ർ​​​ത്താ​​​വ് രാ​​​ഘ​​​വ​​​ന്‍റെ (64) വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്.

🗞🏵 *ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സി​ന്‍റെ 20 എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്ന അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട പാ​ർ​ട്ടി എം​എ​ൽ​എ നാ​രാ​യ​ണ ഗൗ​ഡ​യു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ.* ആ​രും എ​വി​ടെ​യും പോ​കി​ല്ലെ​ന്ന് ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​ൻ ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

🗞🏵 *മെ​ക്സി​ക്കോ​യി​ൽ 44 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ണ​റ്റി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.* ജാ​ലി​സ്കോ സം​സ്ഥാ​ന​ത്തെ ഗ്വാ​ഡ​ല​ജാ​റ ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ലാ​ണ് 119 ക​റു​ത്ത ബാ​ഗു​ക​ളി​ലാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

🗞🏵 *ചെ​ക്ക് കേ​സി​ല്‍ കു​ടു​ക്കി​യ​ത് സി​പി​എം അ​ല്ലെ​ന്ന് ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി.* ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ ആ​രോ​പ​ണം ത​ള്ളി​യാ​ണ് തു​ഷാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ല്‍ സി​പി​എം അ​ല്ല. കേ​സ് കൊ​ടു​ത്ത നാ​സി​ലി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു.

🗞🏵 *പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം, ​പി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി.* പി.​ജെ. ജോ​സ​ഫി​നെ കാ​ണാ​ൻ സ്ഥാ​നാ​ർ​ഥി വ​രാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ പ്ര​തി​ക​രി​ച്ചു.

🗞🏵 *മ​ര​ട് ഫ്ളാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഇ​നി ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ.* മ​ര​ട് ന​ഗ​ര​സ​ഭ​യ്ക്ക് ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ മ​റു​പ​ടി ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റു​ക​ൾ നി​യ​മാ​നു​സൃ​ത്യം ഉ​ട​മ​ക​ൾ​ക്ക് വി​റ്റ​താ​ണെ​ന്നും പ​ദ്ധ​തി​യു​മാ​യി ഇ​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

🗞🏵 *സൗ​ദി​യു​ടെ എ​ണ്ണ​പ്പാ​ട​ങ്ങ​ൾ‌​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​റാ​നാ​ണെ​ന്ന് അ​മേ​രി​ക്ക.* ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൗ​തി വി​മ​ത​രാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം അ​മേ​രി​ക്ക ത​ള്ളി. യ​മ​നി​ൽ​നി​ന്നാ​ണ് ഡ്രോ​ൺ‌ വ​ന്ന​തെ​ന്ന​തി​നു​ള്ള ഒ​രു തെ​ളി​വു​മി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്ര​ത്തി​നു നേ​രെ മു​ൻ​പൊ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

🗞🏵 *നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​ണ് ഇ​ന്ത്യ ചെ​യ്യു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ.* ശ​നി​യാ​ഴ്ച നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ര​ണ്ടു പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നോ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 2050ല​ധി​കം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി. ഇ​തി​ൽ 21 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച​താ​യും ര​വീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

🗞🏵 *ഹി​ന്ദി ഭാ​ഷ​യെ സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ.* ഹി​ന്ദി ദി​ന​ത്തി​ലെ അ​മി​ത്ഷാ​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കാ​ൻ ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​മി​ത്ഷാ​യു​ടെ ഹി​ന്ദി വാ​ദ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

🗞🏵 *ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞ് 50 പേ​രെ കാ​ണാ​താ​യി.* 11 ജീ​വ​ന​ക്കാ​ര​ട​ക്കം 60 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

🗞🏵 *ഇ​ന്ത്യ​ക്കാ​ർ ക​രു​തു​ന്ന​തു​പോ​ലെ പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളെ​ല്ലാം അ​സ​ന്തു​ഷ്ട​ര​ല്ലെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ.* ത​നി​ക്ക് പാ​ക്കി​സ്ഥാ​നി​ലെ വ​ള​രെ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *മോട്ടോർവാഹന ഭേദഗതിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ എംപിമാർ മുൻകൈ എടുെക്കണമെന്ന് നിയമമന്ത്രി എ കെ ബാലൻ.* ഒരുകേന്ദ്രമന്ത്രി മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല. വേണ്ടത് ഓർഡിനൻസാണ്. പിഴയിൽ ഇളവ് വരുത്തുന്നതിൽ സംസ്ഥാനത്തിന് പരിമിതികളുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുകയെന്നും എകെ ബാലൻ പാലക്കാട്ട് പറഞ്ഞു.

🗞🏵 *ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ 22 വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.* കുളത്തിൽ മുങ്ങിക്കിടക്കുന്ന കാറിനുള്ളിൽ നിന്നാണ് 1997 ൽ കാണാതായ വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുഎസിലെ ഫ്ലോറിഡയിൽ താമസിച്ചിരുന്ന 40 കാരനായ വില്യം മോൾഡിനെ 1997 നവംബറിലാണ് കാണാതായത്.

🗞🏵 *പരീക്ഷകള്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ പി.എസ്.സി യോഗം നാളെ.* ചോദ്യങ്ങള്‍ മാതൃഭാഷയിലും വേണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചേക്കും. യോഗത്തിനുശേഷം കമ്മിഷന്‍ ചെയര്‍മാനും സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണും.

🗞🏵 *മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിെഎ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍.* നിയമം ലംഘിച്ച് ഫ്ലാറ്റ് കെട്ടിയത് ഫ്ലാറ്റ് നിര്‍മാതാക്കളാണ്. അവരെ സംരക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല.

🗞🏵 *മരട് ഫ്ലാറ്റ് വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ച രീതിയിൽ പ്രതിപക്ഷ നേതാവിന് അതൃപ്തി.* തന്നോട് ആലോചിക്കാതെയാണ് സർവകക്ഷി യോഗ തീയതി തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സർവകക്ഷി യോഗ തീയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളിൽ മുഖ്യമന്ത്രിമാർ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ താൻ നേരിട്ട് പങ്കെടുത്തില്ലെങ്കിലും യുഡിഎഫ് നേതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും രമേശ് പാലായിൽ പറഞ്ഞു.

🗞🏵 *ഫ്ലെക്സ് ബോർഡ് വീണ് തമിഴ്നാട്ടിൽ യുവതി മരിച്ച സംഭവത്തിൽ മാതൃകാ നീക്കവുമായി സിനിമാ താരങ്ങൾ രംഗത്തെത്തി.* മമ്മൂട്ടിക്ക് പിന്നാലെ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആരാധകരോട് അഭ്യർഥനയുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ആരാധകർ െഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

🗞🏵 *ആന്ധ്രാപ്രദേശിലെ ദേവിപട്ടണത്ത് ഗോദാവരി നദിയില്‍ വിനോദസ​ഞ്ചാര ബോട്ട് മുങ്ങി പതിനൊന്നുപേര്‍ മരിച്ചു.* 25 പേരെ രക്ഷപ്പെടുത്തി. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

🗞🏵 *ആര്‍എസ്എസ് പോഷകസംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ പൂജാവിഗ്രഹങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ സത്യഗ്രഹസമരം തുടങ്ങി.* ഹിന്ദുമത സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്റെ ചാതുര്‍മാസവ്രതം മുടക്കിയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു. ആരോപണം സേവാഭാരതി നിഷേധിച്ചു.

🗞🏵 *രണ്ടാഴ്ചമുമ്പ് മരിച്ച ഡോക്ടറുടെ വീട്ടിൽ നിന്നു കണ്ടെത്തിയത് 2,200 ഭ്രൂണാവശിഷ്ടങ്ങൾ.* സെപ്റ്റംബർ മൂന്നിനാണു ക്ലോഫർ മരിച്ചത്. ക്ലോഫറുടെ വീട്ടുപരിസരത്തു നടത്തിയ പരിശോധനയിലാണു ശാസ്ത്രീയമായി സൂക്ഷിച്ച ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്. ഭ്രൂണഹത്യ നടത്തുന്നതിൽ പേരെടുത്ത ഡോക്ടർ ഉൾറിച്ച് ക്ലോഫറുടെ വീട്ടിൽനിന്നാണ് ഇത്രയധികം ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്.

🗞🏵 *ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ഇറാഖിലെ ക്വാരഖോഷ് പട്ടണത്തിലെ ക്രിസ്ത്യന്‍ ലൈബ്രറി വീണ്ടും തുറന്നു.* മതബോധനം ഉള്‍പ്പെടെയുള്ള സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളുടേയും സെമിനാറുകളുടേയും, കലാപ്രദര്‍ശനങ്ങളുടേയും, സ്ഥിരം വേദിയായ ക്രിസ്ത്യന്‍ സാമൂഹ്യ-സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായിരുന്ന ഫാ. ലൂയിസ് കസബ് ലൈബ്രറിയാണ് രണ്ടുമാസം നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നത്

🗞🏵 *ക്രൈസ്തവ സന്യാസത്തിനെതിരെ നടത്തുന്ന വ്യാജാരോപണങ്ങളെ തിരുത്തുക,* സംഘടിതമായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അല്‍മായ സന്ന്യസ്ത മഹാസംഗമം വന്‍ വിജയമായി. മാനന്തവാടി ദ്വാരക സീയോനില്‍ നടന്ന പരിപാടിയില്‍ രണ്ടായിരത്തിഎണ്ണൂറോളം ആളുകളാണ് പങ്കുചേര്‍ന്നത്.
 
🗞🏵 *ജമ്മു കശ്‍മീരിന്‌ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികൾ ഇന്ന്,തിങ്കളാഴ്ച പരിഗണിക്കും.*

🗞🏵 *ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കുന്നു.* പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
 
🗞🏵 *കവി കിളിമാനൂര്‍ മധു അന്തരിച്ചു.* 67 വയസായിരുന്നു. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്.

🗞🏵 *മരട് ഫ്ലാറ്റ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ.* നാളെ ആയിരിക്കും. സർവ്വകക്ഷി യോഗം ചേരുക.

🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി.* മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി വെച്ചത്. 42 പേരാണ് രാജിവെച്ത്

🗞🏵 *ഇറാഖിലെ നിനവേയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിനായി സർക്കാരിനും ഇറാഖി ജനതയ്ക്കും മാനുഷികവും, ധാർമികവുമായ ഉത്തരവാദിത്വമുണ്ടെന്ന് കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ.*

🗞🏵 *ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിക്കാതെ മരിക്കുമ്പോള്‍ മാത്രം സ്നേഹിക്കുന്ന ഒരു വിഭാഗം ഉണ്ടെങ്കില്‍ അത് ക്രൈസ്തവര്‍ മാത്രമാണ്.* വര്‍ഗ്ഗബോധമില്ലാതെ അധഃപതിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തിന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ശക്തമായ ഓര്‍മ്മപ്പെടുത്തലുമായി വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍.

🗞🏵 *വിശ്വാസ ജീവിതത്തിനും സന്യസ്ത പൗരോഹിത്യ ജീവിതത്തിനും എതിരായി സമീപകാലത്തായി നടന്നു കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കുന്നതിനായി വിശ്വാസ സംരക്ഷണ വേദി എന്ന പേരില്‍ അത്മായ സംഘടന രൂപീകരിച്ചു.*

🔷🔷🔶🔷🔷🔶🔷🔷🔶🔷🔷

*ഇന്നത്തെ വചനം*

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
മത്തായി 5 : 43-48
🔷🔷🔶🔷🔷🔶🔷🔷🔶🔷🔷

*വചന വിചിന്തനം*
ശത്രുക്കളെ സ്‌നേഹിക്കുക

‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്ന കല്പനയില്‍ നിന്നും നിന്റെ ‘ശത്രു’ ആരാണെന്ന് വ്യക്തമായി മനസ്സിലാക്കാം. ആരെയെല്ലാം നിന്റെ സ്‌നേഹവലയത്തില്‍ നിന്ന് നീ അകറ്റി നിര്‍ത്തിയിട്ടുണ്ടോ അവരാണ് നിന്റെ ശത്രുക്കള്‍.

തിരികെ കിട്ടുന്ന സ്‌നേഹത്തിന്റെ അളവ് നോക്കാതെ നിന്റെ സ്‌നേഹപിതാവിനെ പോലെ പരിധികളില്ലാതെ സ്‌നേഹിക്കാന്‍ തുടങ്ങുക. നിന്റെ ശത്രു നിന്നെ ദ്രോഹിച്ചവനല്ല; നിന്നെ സ്‌നേഹിക്കാത്തവനുമല്ല. നീ ഇതുവരെ സ്‌നേഹിച്ചിട്ടില്ലാത്തവനാണ്.
🔷🔷🔶🔷🔷🔶🔷🔷🔶🔷🔷

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*