ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
“യേശുവിന്‍റെ ശിഷ്യന്മാര്‍, അവന്‍റെ സുഹൃദ്‌ബന്ധത്തിൽ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പരാതിപ്പെടുകയോ, ഉള്‍വലിയുകയോ ചെയ്യരുത്. ദൈവം തങ്ങളെ സഹായിക്കുകയും, അനുയാത്ര ചെയ്യുകയും ചെയ്യുമെന്ന ഉറപ്പില്‍ സ്വയം സമർപ്പിക്കുകയും പ്രവർത്തന നിരതരാവുകയും ചെയ്യണം.” സെപ്റ്റംബർ 13 ആം തിയതി വെള്ളിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.