മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചു.മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സബ് കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിച്ച് റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് ഫ്ളാറ്റ് ഉടമകള്‍ക്ക് കോടിയേരി ഉറപ്പ് നല്കി.എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം മാത്രമാണ് കോടതി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഫ്ളാറ്റ് ഉടമകളെ കേള്‍ക്കാന്‍ കോടതി തയാറായില്ല. ഉടമകള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു. ഫ്ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടായിരിക്കുമെന്നും കോടിയേരിയുംപറഞ്ഞു.
ബിജെപിയും ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.നേരത്തെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്, സ്ഥലം എംഎല്‍എ എം. സ്വരാജ്, മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജാ എസ്. മേ നോന് തുടങ്ങിയവര്‍ ഫ്ളാറ്റിലെത്തി ഉടമകള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.