വാർത്തകൾ
🗞🏵 *പിസിസി അധ്യക്ഷ തർക്കം സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.*
🗞🏵 *ഹവാല ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി സെപ്തംബര്‍ 17 വരെ നീട്ടി.* ഡല്‍ഹി കോടതിയാണ് ചൊവ്വാഴ്ച വരെ ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിട്ടുള്ളത്.
🗞🏵 *ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ.* ഇത് പ്രകാരം ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്റെ പിഴയിലും ഇളവു വരുത്തും.
🗞🏵 *ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍.* മൂന്നു പിഞ്ചു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ ഗായകന് കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പൊലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ഗായകനായ ഷമ്മാസ് കിനാലൂരിനെതിരെയാണ് മുത്തലാഖ് നിയമപ്രകാരം കേസെടുത്തത്.
🗞🏵 *ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി.* ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
🗞🏵 *സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്.* സാധാരണ നിലയില്‍ കേരളത്തില്‍ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല. ശക്തമായ മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ പെയ്യുന്ന മഴയില്‍ മഴ തോരുന്നതോടെ വെള്ളം മണ്ണിന്റെ മുകളിലൂടെ ശക്തിയായി ഓഴുകി പോവുകയാണ് ചെയ്യുന്നത്.
🗞🏵 *ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്ക് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിയുണ്ടാക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം.*
🗞🏵 *കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വവും സംരക്ഷണവും അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഡ്രീം റൈഡേഴ്സ് കേരളയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മഹാസന്ദേശ ബൈക്ക് റാലി കൂത്തുപറന്പ് നിർമലഗിരി കോളജിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *മരടിലെ ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള.* വിഷയത്തിൽ ബിജെപി ഫ്ലാറ്റുടമകൾക്കൊപ്പം ആണ്. ഇത്രയും ആളുകളെ പെരുവഴിയിലിറക്കിവിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നു ശ്രീധരൻപിള്ള വ്യക്തമാക്കി.
🗞🏵 *റോഡരികിലെ ഫ്ലക്സ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതി മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി.* സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തു. പോലീസിനോടും കോർപറേഷൻ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. സംഭവത്തെ തുടർന്ന് അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
🗞🏵 *യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ(യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.* നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നു എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി യുഎൻഎ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് പിൻവലിച്ചു.
🗞🏵 *പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ നൽകിയ ഹർജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.* ജസ്റ്റീസുമാരായ അരുൺ മിശ്രയും യുയു ലളിതും അംഗങ്ങളായ ബെഞ്ചാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ദളിതർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമ വ്യവസ്ഥകൾ ലഘൂകരിച്ച കോടതി ഉത്തരവിനെതിരെയാണ് ഹർജി.
🗞🏵 *ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയിൽ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സംസാരിക്കും.* സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.
🗞🏵 *സ്വർണ വില വീണ്ടും കുറഞ്ഞു.* പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 27,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,485 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
🗞🏵 *പാലായിൽ എൽഡിഎഫ് പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് വെള്ളാപ്പള്ളി നടേശൻ.* പാലായിലെ സമുദായ അംഗങ്ങളിൽ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മധ്യപ്രദേശിലെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു.* നാലു പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
🗞🏵 *കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു കോൺഗ്രസ് മുഖ്യമന്ത്രിമാരെ നേരിൽകാണും.* തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് മുഖ്യമന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
🗞🏵 *എട്ടു കിലോ കഞ്ചാവുമായി കോഴിക്കോട് വടകരയിൽ രണ്ടു പേർ പിടിയിൽ.* മഞ്ചേരി സ്വദേശികളായ ഫിറോസ് അലി, ലത്തീഫ് എന്നിവരാണ് പിടിയിലായത്.
🗞🏵 *സെൽഫോൺ സന്ദേശങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തള്ളി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ്.* വൈറ്റ് ഹൗസിനു സമീപം സ്കാനറുകൾ സ്ഥാപിച്ച് സന്ദേശങ്ങൾ ചോർത്തിയെന്ന് ട്രംപ് ഭരണകൂടത്തിലെ ഇന്റലിജൻസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പൊളിറ്റികോ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ടു ചെയ്തിരുന്നു. യുഎസുമായി ദീർഘകാലമായി പ്രതിബദ്ധതയുണ്ട്. യുഎസിൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഇസ്രായേൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശമുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
🗞🏵 *എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ വെറും ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* വരും വര്‍ഷങ്ങളില്‍ ഇതിന്റെ പൂര്‍ണരൂപം രാജ്യത്ത് ദൃശ്യമാകുമെന്നും മോദി പറഞ്ഞു.
🗞🏵 *ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറുന്നതായി സർക്കാർ.* ഇവിടെ അവശ്യ സാധാനങ്ങൾക്ക് കുറവില്ലെന്നും സർക്കാർ അറിയിച്ചു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാൻ ലാൻഡിംഗ് കാണാനെത്തിയത് ഐഎസ്ആർഒയ്ക്ക് ദുശകുനമായെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.* പത്ത് വർഷമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍-2 ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചെന്നും കുമാരസ്വാമി ആരോപിച്ചു.
🗞🏵 *യുപിയിലെ ഉന്നാവോയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ എൽപിജി പ്ലാന്റിൽ തീപിടിത്തം.* മൂന്നു പേർക്കു പരിക്കേറ്റു. സുഭാഷ് ചന്ദ്ര(52), മുഹമ്മഗ് ഗുഫ്രാൻ(28), ആസിഫ്(22) എന്നിവർക്കാണു പരിക്കേറ്റത്.
🗞🏵 *രാജ്യം സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേന്ദ്രത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.* ഒക്ടോബര്‍ 15 മുതല്‍ 25 വരെയാണ് കോണ്‍ഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം നടത്തുന്നത്.
🗞🏵 *ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കപ്പെട്ട ഫാ. ബിനോയി വടക്കേടത്തുപറന്പിലിന്റെ മോചനത്തിനായി കുടുംബാംഗങ്ങളും വിശ്വാസി സമൂഹവും പ്രാർഥനയോടെ കാത്തിരിക്കുന്നു.*
🗞🏵 *ഭഗൽപൂർ രൂപതയിലെ വൈദികനായ ഫാ. ബിനോയി ജോണിനെയും സഭാ പ്രവർത്തകനായ മുന്ന ഹാൻസ്ദയെയും അന്യായമായി റിമാൻഡിൽ വച്ചിരിക്കുന്നതു രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവർക്ക് ഉടൻ ജാമ്യം നൽകി നീതി നടപ്പാക്കണമെന്നും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.*
🗞🏵 *മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാനുഷിക പരിഗണനയോടെ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.*
🗞🏵 *അര നൂറ്റാണ്ടോളമായി കൊച്ചിയുടെ സാംസ്കാരികധാരയില്‍ നിര്‍ണായക സാന്നിധ്യമായി നിസ്തുല സേവനങ്ങള്‍ നല്‍കിവരുന്ന സിഎംഐ സഭയുടെ ചാവറ കള്‍ച്ചറല്‍ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ സ്പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി.*
🗞🏵 *കശ്മീര്‍ വിഷയം രാജ്യാന്തരകോടതിയില്‍ എത്തിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി.* കേസ് നിലനില്‍ക്കില്ലെന്ന് പാക് നിയമ മന്ത്രാലയസമിതിയുടെ റിപ്പോര്‍ട്ട്.
🗞🏵 *ചന്ദ്രയാന്‍ ദൗത്യം പരാജയമല്ലെന്ന് ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ.* ലാന്‍ഡറിന്റെ അവസാന മിനിറ്റുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇപ്പോള്‍വേണ്ടത്. സുരക്ഷിതമായ സാങ്കേതിക വിദ്യ ഉറപ്പാക്കിയശേഷം മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാന്‍ ഐ.എസ്.ആര്.ഒക്ക് കഴിയുമെന്ന് രാകേഷ് ശര്‍മ തിരുവനന്തപുരത്ത് പറഞ്ഞു.
🗞🏵 *ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് ജയം.* പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എ.ബി.വിപിക്ക് ലഭിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനം എന്‍.എസ്.യു.ഐ നേടി. എ.ബി.വി.പിയുടെ അക്ഷിത് ദഹിയയാണ് പ്രസിഡന്റ്. എന്‍.എസ്.യു.ഐയുടെ ആശിഷ് ലാംബ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലും എ.ബി.വി.പി മൂന്ന് സീറ്റിലും എന്‍.എസ്.യു.ഐ ഒരു സീറ്റിലുമാണ് വിജയിച്ചത്
🗞🏵 *നിയന്ത്രണം വിട്ട ഇന്നോവ സ്വകാര്യ ബസിലിടിച്ച് സമീപത്തെ വീടിന്റെ ഗേറ്റ് തകർത്തു.* കോട്ടയം പാമ്പാടിയിലാണ് സംഭവം. അപകടത്തിൽ വാൻ ഡ്രൈവർക്കും ബസ് യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. തിരുവോണ ദിവസം ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
🗞🏵 *മരടിെല ഫ്ലാറ്റുടമകളെ പിന്തുണച്ച് ശശി തരൂര്‍ എം.പി.* പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതില്‍ യുക്തിയില്ല. കെട്ടിടങ്ങള്‍ പൊളിക്കുന്നതോടെ ഉണ്ടാകുന്ന അവശിഷ്ടങ്ങളും പൊടിയും പരിസ്ഥിതിക്ക് ദോഷകരമാകും. ഫ്ലാറ്റുകള്‍ പൊളിച്ചാലും വീണ്ടും ആസ്ഥലത്ത് കെട്ടിടം പണിയുന്നതിന് നിയമം അനുവദിക്കുന്ന സാഹചര്യമാണ്. അതിനാല്‍ കോടതി വിധിയോടെ നഷ്ടം നേരിടുന്നത് 356 കുടുംബങ്ങള്‍ക്ക് മാത്രമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു
🗞🏵 *സേവന നിരക്കുകൾ പരിഷ്കരിക്കാൻ എസ്ബിഐ ഒരുങ്ങുന്നു.* അടുത്തമാസം ആദ്യം മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.നിലവിലെ പ്രതിമാസ ബാലൻസിലും നിശ്ചിത ബാലൻസ് സൂക്ഷിക്കാത്തവർക്ക് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തിയിട്ടുണ്ട്. ഗ്രാമ, അർധ നഗര-നഗര പ്രദേശങ്ങളിൽ വ്യത്യസ്ത തുകയാണ് പിഴയായി ഈടാക്കിയിരുന്നത്.
🗞🏵 *ഐഎൻഎക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് തിരിച്ചടി.* പി. ചിദംബരത്തിന്റെ കീഴടങ്ങല്‍ അപേക്ഷ പ്രത്യേക കോടതി തള്ളി. എന്ഫോഴ്സ്െമന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്ന അപേക്ഷയാണ് തള്ളിയത്. ചിദംബരം അടുത്ത വ്യാഴാഴ്ചവരെ തീഹാര്‍ ജയിലില്‍ തുടരേണ്ടിവരും.
🗞🏵 *ഹിന്ദു പാർലമെന്റ് കടലാസ് സംഘടനയെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ശരിയല്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.സുഗതൻ.* നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽനിന്നുള്ള ഹിന്ദു പാർലമെന്റിന്റെ പിന്മാറ്റം കൊച്ചിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു സുഗതൻ. 109 ഹിന്ദുസംഘടനകൾ ഇതിലുണ്ട്. നവോത്ഥാന സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയരഹിത വിശാലഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്നും സുഗതൻ പറഞ്ഞു.
🗞🏵 *കോഴിക്കോട് പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ച പതിനാലുകാരിക്ക് ഷിഗെല്ല ബാധയെന്ന് പ്രാഥമിക നിഗമനം.* പനിയെത്തുടര്‍ന്ന് കുട്ടിയുടെ സഹോദരിയെയും മുത്തച്ഛനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.
🗞🏵 *ഓലയും ഊബറും പോലുളള ഗതാഗത സൗകര്യങ്ങള്‍ വന്നതാണ് വാഹന വില്പന കുറയാനുളള കാരണമെന്ന ധനമന്ത്രിയുടെ നിലപാട് തെറ്റെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി.* ഉയര്‍ന്ന നികുതിയും ഇന്ഷുറന്സുമെല്ലാമാണ് വില്പന കുറയാനിടയാക്കുന്നതെന്ന് മാരുതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു
🗞🏵 *സാമ്പത്തിക പ്രതിസന്ധിക്കിടെ ജിഎസ്ടിയില്‍ ഘടനാപരമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം.* ഏറ്റവും താഴ്ന്ന നികുതി സ്ലാബില്‍ മാറ്റം വരുത്തിയേക്കും. വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കില്‍ മാറ്റം വരുത്തും. അതിനിടെ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനേക്കാള്‍ മോശമാണെന്ന് രാജ്യാന്തര നാണയ നിധി വ്യക്തമാക്കി.
🗞🏵 *എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് ജോസ് കെ.മാണി.* ജോസ് ടോം ജനകീയനല്ലെന്ന് വെളളാപ്പളളി പറയുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ പ്രതികരണത്തിനില്ല എന്നും ജോസ് കെ.മാണി പറഞ്ഞു.
🗞🏵 *നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് സ്ഥിരീകരണം.* തായ്ലാന്റ്, ജപ്പാന് എന്നിവിടങ്ങളില്‍ മാര്‍പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാനാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നവംബര്‍ 20-23 തീയതികളില്‍ തായ്ലാന്റും 23-26 തീയതികളില്‍ ജപ്പാനും മാര്‍പാപ്പ സന്ദര്‍ശിക്കും. ‘എല്ലാ ജീവനും സംരക്ഷിക്കുക’ എന്നതാണ് പാപ്പയുടെ ജപ്പാന് സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.
🗞🏵 *അടിയുറച്ച ക്രൈസ്തവ വിശ്വാസത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് കാലത്തെ പാര്‍പ്പിടമേഖലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തില്‍ പുതിയ കത്തോലിക്കാ ദേവാലയം* . വടക്ക് കിഴക്കന്‍ ഹംഗറിയിലെ എഗേര്‍ നഗരത്തിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും, പുതിയ പാര്‍പ്പിട മേഖലകള്‍ നിര്‍മ്മിച്ചാല്‍ അവിടെ ദേവാലയങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പാര്‍പ്പിട മേഖലയിലാണ് പുതിയ കത്തോലിക്കാ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതു എന്നത് ശ്രദ്ധേയമാണ്.
🗞🏵 *പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കുന്നത് വഴി പുരോഹിതരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുവാന്‍ കഴിയുകയില്ലെന്ന് യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായ സ്വിയാടോസ്ലാവ് ഷെവ്ചുക്ക്.* പുരോഹിതരെ വിവാഹത്തിന് അനുവദിക്കുന്ന തന്റെ സ്വന്തം സഭയില്‍പോലും പുരോഹിതരുടെ കുറവ് പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും, അതിനാല്‍ പൗരോഹിത്യത്തിലെ കുടുംബാവസ്ഥ ദൈവവിളിയുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്ന് തങ്ങളുടെ അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
*ഇന്നത്തെ വചനം*
ആദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു.
ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു.
അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു.
എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.
ലൂക്കാ 24 : 13-16
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
*വചന വിചിന്തനം*
ഇന്ന് സഭയിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആചരിക്കുന്നു. കോൺസ്ടെന്റയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലെന രാജ്ഞി കർത്താവ് മരിച്ച കുരിശ് കണ്ടെത്തുകയും അത് വണക്കത്തിനായി ആഘോഷപൂർവ്വം പ്രതിഷ്ഠിക്കുകയും ചെയ്തു തിരുനാൾ ആണ് ഇത്. കുരിശിലാണ് രക്ഷ എന്ന് ഈ തിരുനാൾ നമ്മോട് വിളിച്ചുപറയുന്നു. കാലങ്ങളായി ശിക്ഷയുടെ അടയാളമായിരുന്ന കുരിശ് കർത്താവിന്റെ മരണത്തോടുകൂടി രക്ഷയുടെ അടയാളം ആയി മാറി. കുരിശിനെ സ്വീകരിക്കുന്നവരും കുരിശെടുത്ത് അവിടുത്തെ അനുഗമിക്കുന്നവരും ആണ് രക്ഷ പ്രാപിക്കുന്നത് എന്ന് കർത്താവ് നമുക്ക് വ്യക്തമാക്കിതരുന്നു. ലോകത്തിനെ മനസ്സിലാകാത്ത കുരിശിന്റെ മൂല്യങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നതു വഴിയാണ് ഒരു ക്രിസ്ത്യാനിയുടെ വിശ്വാസ ജീവിതം അർത്ഥപൂർണ്ണമായി തീരുന്നത് കർത്താവിന്റെ കുരിശിൽ ശരണപ്പെട്ടുകൊണ്ട് നമ്മുടെ വിശ്വാസ ജീവിതം മുമ്പോട്ടു കൊണ്ടു പോകുവാൻ നമുക്ക് പരിശ്രമിക്കുകയും ഈശോയോട് പ്രാർത്ഥിക്കുകയും ചെയ്യാം.
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*