സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി വടവാതൂരിന്റെ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സിനഡ് തിരുഞ്ഞെടുത്തു. 2019 ഓഗസ്റ്റ് 29-ാം തീയതി മുതല്‍ 5 വര്‍ഷത്തേക്കാണ് മാര്‍ മാത്യൂ മൂലക്കാട്ട് പിതാവിന് ചുമതല. സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് മെംബര്‍, സീറോ മലബാര്‍ സഭയുടെ സുപ്രീം ട്രൈബൂണല്‍ മോഡറേറ്റര്‍, കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറല്‍, സി.ബി.സി.ഐ. സ്റ്റാന്‍ഡിംഗ് കമ്മറ്റി മെംബര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മാര്‍ മാത്യു മൂലക്കാട്ടിനെ, ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 മുതല്‍ 30 വരെ കാക്കനാട്ട് മൗണ്ട് സെന്റ് തോമസില്‍ കൂടിയ സീറോ മലബാര്‍ ബിഷപ്‌സ് സിനഡ് ആണ് വടവാതൂര്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ആന്റണി കരിയില്‍ സി.എം.ഐ എന്നിവരാണ് മറ്റ് രണ്ട് സിനഡല്‍ കമ്മിഷന്‍ അംഗങ്ങള്‍.
മാര്‍ മാത്യു മൂലക്കാട്ട് വടവാതൂര്‍ മേജര്‍ സെമിനാരി കമ്മീഷന്‍ ചെയര്മാന്…
