ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയുന്ന നിയമ വ്യവസ്ഥകൾ ലഘൂകരിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ നൽകിയ ഹർജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റീസുമാരായ അരുൺ മിശ്രയും യുയു ലളിതും അംഗങ്ങളായ ബെഞ്ചാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. എസ്സി, എസ്ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അടിയന്തരമായി അറസ്റ്റുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം മാര്‍ച്ച് 20നാണ് സുപ്രീം കോടതി ഇതുസംബന്ധച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഇതെത്തുടര്‍ന്ന് വിവിധ പൗരാവകാശ സംഘടനകളും ദലിത് പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ഇത്. എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സ്വന്തം വിധിയില്‍ സുപ്രീംകോടതി ഉറച്ചു നില്‍ക്കുകയായിരുന്നു.
പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം: ഹർജി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
