തിരുവനന്തപുരം: പാലായിൽ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാർക്കുണ്ടാകും. പാലായിൽ സഹതാപതരംഗമുണ്ടെങ്കിൽ മാണി കുടുംബത്തിൽ നിന്ന് മത്സരിപ്പിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.പാലായിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ സൂചന നൽകിയിരുന്നു. പാലായിലെ സമുദായ അംഗങ്ങളിൽ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു
പാലായിൽ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ…
