പാലാ: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്ക് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിയുണ്ടാക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. എസ്എൻഡിപി യോഗം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാത്തതിനാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരിച്ചടിയുണ്ടാക്കുമെന്ന് കരുതുന്നില്ല. പാലായിലെ വോട്ടർമാർ രാഷ്ട്രീയ ബോധ്യത്തോടെ വോട്ടു ചെയ്യുമെന്നും യുഡിഎഫ് വിജയം നേടുമെന്നും ജോസ് ടോം പ്രതികരിച്ചു.പാലായിൽ മാണി സി. കാപ്പന് അനുകൂല തരംഗമുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥിക്ക് ജനകീയ മുഖമില്ലെന്നുമാണ് വെള്ളിപ്പള്ളി പ്രതികരിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇരട്ടി ഉൗർജമായെന്ന് ഇടത് സ്ഥാനാർഥി മാണി സി. കാപ്പൻ പ്രതികരിച്ചിരുന്നു.
ഇടത് സ്ഥാനാർഥിക്ക് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിയുണ്ടാക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം…
