ന്യൂഡല്‍ഹി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ(യുഎന്‍എ) സാമ്ബത്തിക തട്ടിപ്പ് കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി. സാമ്ബത്തിക തട്ടിപ്പ് കേസ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി യുഎന്‍എ വൈസ് പ്രസിഡന്റ് പിന്‍വലിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യുഎന്‍എയുടെ ഫണ്ടില്‍ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് കേസ് അന്വേഷിച്ച തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്പി സാമ്ബത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്കി. ഇതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജാസ്മിന്‍ഷായുടെ ഭാര്യയെയും പ്രതിചേര്‍ത്തിട്ടുണ്ട്. യുഎന്‍എയുടെ അക്കൗണ്ടില്‍നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ കൈമാറിയതായി വിവരംലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.യുഎന്‍എയുടെ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകള്‍ അന്വേഷണസംഘം മരവിപ്പിച്ചിരിക്കുകയാണ്.
യുഎന്‍എ സാമ്ബത്തിക തട്ടിപ്പ് കേസ്: നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി…
