വാർത്തകൾ

🗞🏵 *ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചതിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്.* പിഴത്തുക വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നേരത്തെ ഗുജ്റാത്ത് സര്‍ക്കാര്‍ പിഴത്തുക കുറച്ചിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാന നടപടികളുമായി രംഗത്തുവരുമെന്നാണ് സൂചന.

🗞🏵 *മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താല്പര്യം പ്രകടിപ്പിച്ച് കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മരട് നഗരസഭാ സെക്രട്ടറി* കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും കമ്പനികൾ ഉണ്ടെന്നും തിങ്കളാഴ്ച അന്തിമതീരുമാനം ഉണ്ടാകുമെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ്‌ ആരിഫ് പറഞ്ഞു.

🗞🏵 *ഇന്ത്യയുടെ ഹൃദയം തൊട്ടും മുറിവുകളില്‍ സ്നേഹം പുരട്ടിയും കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ് റവറന്‍റ് ജസ്റ്റിന്‍ വെല്‍ബി മടങ്ങി.* പത്തുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ആര്‍ച്ച് ബിഷപ് ജാലിയന്‍വാലബാഗ് കൂട്ടക്കൊലയില്‍ ഖേദവും ലജ്ജയും പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകൂടം നിരപരാധികളുടെ ചോരയ്ക്ക് മാപ്പ് പറയണമെന്ന് എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. കേരളത്തിലും അദ്ദേഹം എത്തിയിരുന്നു.

🗞🏵 *പാക് തടവറയിലുള്ള കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ.* പാക്കിസ്ഥാനുമായി ഇതിനായുള്ള ആശയവിനിമയം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. നയതന്ത്രതലത്തില്‍ പരിഹാരം കാണേണ്ട വിഷയമാണിതെന്നും ഇന്ത്യ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാംതവണ നയതന്ത്രസഹായം നല്‍കാന്‍ കഴിയില്ലെന്ന പാക്ക് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.

🗞🏵 *സംസ്ഥാനത്ത് ഗതാഗതനിയമലംഘനത്തിനുള്ള പിഴത്തുക അന്‍പത് ശതമാനം വരെ കുറച്ചേക്കും.* ഹെല്‍മറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനുമുള്ള പിഴ അഞ്ഞൂറായും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനുള്ള പിഴ മൂവായിരമോ രണ്ടായിരമോ ആയും കുറയ്ക്കാനാണ് ആലോചന. കേന്ദ്രനിര്‍ദേശം വരുന്നത് വരെ ഉയര്‍ന്ന നിരക്ക് ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

🗞🏵 *ജയിലിൽ വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നൽകി ഡൽഹി ഹൈക്കോടതി.* എല്ലാ തടവുകാർക്കും ഒരേ ഭക്ഷണമേ ലഭിക്കൂ എന്നായിരുന്നു കോടതി നൽകിയ മറുപടി. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലാണ് ചിദംബരമുള്ളത്.

🗞🏵 *കണ്ണൂര്‍ ചെറുപുഴയില്‍ ആത്മഹത്യ ചെയ്ത കരാറുകാരന്‍ ജോസഫിന്റെ സാമ്പത്തിക ബാധ്യത കെ.പി.സി.സി ഏറ്റെടുക്കും.* ആദ്യഗഡു സഹായം ജോസഫിന്റെ കുടുംബത്തിന് ഉടന്‍ നൽകാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

🗞🏵 *ഓണത്തിരക്ക് കഴിഞ്ഞതോടെ പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം കൂട്ടി മുന്നണികൾ.* ഇടതുപ്രചാരണം അവലോകനം ചെയ്യാൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിലെത്തി. എൻ ഡി എ സ്ഥാനാർഥിയുടെ വാഹന പര്യടനവും തുടങ്ങി. പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് എൻ ഡി എ സ്ഥാനാർഥി എൻ.ഹരി വണ്ടി കയറിയത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.

🗞🏵 *കുന്നംകുളം മാങ്ങാട് വാഹനാപകടത്തില്‍ മരിച്ച ബി.ജെ.പി. പ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവര്‍ക്കു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്നു പരാതി.* ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇരുന്നിരുന്ന വീടിന്‍റെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

🗞🏵 *പാക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.* സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് അഖണ്ഡതയ്ക്കായാണ് എന്നും ബിപിന്‍ റാവാത്ത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പറഞ്ഞു.

🗞🏵 *മരടിലെ ഫ്ലാറ്റ് ഉടമകളെ പിന്തുണച്ച് സിപിഎം.* ഫ്ലാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി നടപ്പാക്കാല്‍ പ്രായോഗികമല്ല, ഉടമകള്‍ക്ക് മാനുഷികപരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു.* വിദേശത്തുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളിലിരുന്ന യുവതിയാണ് പാമ്പുകടിയേറ്റു മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം. തായ്​ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ് സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്.വീടിനുള്ളില്‍ ജയ്‌സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്പു കടിയേറ്റത്. .

🗞🏵 *ഇടുക്കി ചേമ്പളത്ത്ഗുണ്ടാ ആക്രമണത്തിൽ പത്ത് വയസുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്.* സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

🗞🏵 *ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി.* ബൂത്തുപ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ആദ്യം. ഈമാസം 30 ന് ബൂത്തുതല സമിതിയും അടുത്തമാസം 30ന് മണ്ഡലസമിതിയും രൂപീകരിക്കും. സജീവാംഗങ്ങളെ നിശ്ചിക്കാനുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം

🗞🏵 *കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ വലിച്ചിഴച്ചു.* നാട്ടുകാരുടെ ബഹളത്തെ തുടർന്ന് കുട്ടിയെ നായ്ക്കൾ ഉപേക്ഷിച്ചുപോയി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. കുട്ടിക്ക് കൈയ്ക്കും പുറത്തും പരുക്കേറ്റു .

🗞🏵 *മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് വിവേചനപരമാണെന്ന് മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ്.* തീരദേശപരിപാലനച്ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകളുടെ കാര്യത്തില്‍ പിഴ നല്‍കാനാണ് കോടതി നേരത്തെ വിധിച്ചിരുന്നതെന്ന് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ഡിഎല്‍എഫ് ഫ്ലാറ്റുകളുടെയും മുംബൈയിലെ ആദര്‍ശ് ഹൗസിങ് കെട്ടിട സമുച്ചയത്തിന്‍റെയും കാര്യം ജയറാം രമേഷ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ എന്താണ് വ്യത്യാസമെന്ന് ജയറാം രമേഷ് ചോദിക്കുന്നു.

🗞🏵 *സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന.* എട്ടു ദിവസം കൊണ്ടു ബവ്റിജസ് ഔ‌ട്‌ലെറ്റുകളില്‍ നിന്നുമാത്രം മലയാളി കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുടയിലാണ് ഉത്രാടദിനത്തില്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.

🗞🏵 *മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.* ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

🗞🏵 *ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ മി​ല്ലേ​നി​യ​ൽ​സ് സി​ദ്ധാ​ന്ത​ത്തി​നു പി​ന്തു​ണ​യു​മാ​യി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.* ഇ​ന്ത്യ​യി​ലെ വാ​ഹ​ന വി​പ​ണി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഒ​രു കാ​ര​ണം ഇ​ന്ത്യ​യി​ലെ പു​തു​ത​ല​മു​റ​ക്കാ​ർ ഉൗ​ബ​ർ, ഒ​ല ടാ​ക്സി​ക​ളി​ലേ​ക്കു യാ​ത്ര മാ​റ്റി​യ​തു​കൊ​ണ്ടാ​ണെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ലെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

🗞🏵 *ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും മ​ക​നും വീ​ട്ടു​ത​ട​ങ്ക​ലി​ൽ ത​ന്നെ.* വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് വ​രെ ഇ​വ​ർ വീ​ട്ടു​ത​ട​ങ്ക​ലി​ൽ തു​ട​രു​മെ​ന്നാ​ണ് ആ​ന്ധ്രാ പ്ര​ദേ​ശ് പോ​ലീ​സ് അ​റി​യി​ക്കു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ന്ന​യി​ച്ചാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രെ​യും പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ടി​ഡി​പി​യു​ടെ പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്.

🗞🏵 *കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട വ​യോ​ധി​ക​ൻ മ​രി​ച്ചു.* വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കെ.​ഇ. സേ​വ്യ​ർ (68) ആ​ണു മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യി​ലാ​ണു സം​ഭ​വം.

🗞🏵 *അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ, ചൈ​നീ​സ് സൈ​നി​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം.* കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും സൈ​നി​ക​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി​യെ​ന്നു സൈ​ന്യ​ത്തെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

🗞🏵 *മ​ര​ടി​ലെ ഫ്ളാ​റ്റ് പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ രാ​ഷ്ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും സ​ങ്ക​ട​ഹ​ർ​ജി ന​ൽ​കും.* ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണി​ത്. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ 140 എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ചു.

🗞🏵 *ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല.* 2012-നു​ശേ​ഷം ആ​ദ്യ​മാ​ണി​ത്. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​ക്കി​യ ടൈം​സ് ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​നാ​ണു പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

🗞🏵 *പാലായിലെ യു.ഡി.എഫ്. സ്ഥാനാർഥിക്കായി വീടുകളിൽ പ്രചാരണം നടത്തി നിഷ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം.* സ്ഥാനാർഥി ജോസ് ടോമിന്റെ ഭാര്യ ജെസിയും തോമസ് ചാഴികാടൻ എം.പിയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

🗞🏵 *മുന്നണികൾക്ക് തലവേദനയായി ഭരണങ്ങാനം പഞ്ചായത്തിൽ അനുമതി കിട്ടിയ 13 ക്വാറികൾ.* ഇടത് വലത് എൻ ഡി എ മുന്നണികൾക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാ പ്രദേശത്തുള്ളവർ. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ.

🗞🏵 *ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളെ തള്ളി സുപ്രീംകോടതി കൊളീജിയം.* മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും, മതിയായ കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥലംമാറ്റങ്ങള്‍ നടപ്പിലാക്കിയത്. മികച്ച നീതിനിര്‍വഹണം മാത്രമാണ് താല്‍പര്യമെന്നും കൊളീജിയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

🗞🏵 *പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ നിർണായക തീരുമാനവുമായി കോൺഗ്രസ്‌.* താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംയോജക്മാരെ നിയമിക്കും. സാമ്പത്തിക മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒക്ടോബറിൽ പ്രക്ഷോഭ സമരം നടത്തും. സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കാതെ ജനകീയ വിഷയങ്ങളിൽ നേരിട്ടിടപെടാൻ നേതാക്കൾക്ക് സോണിയ ഗാന്ധി നിർദേശം നൽകി.

🗞🏵 *കൊച്ചി മേയർ സൗമിനി ജെയിനെതിരെ എതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസം പരാജയപ്പെട്ടു.* 74 അംഗ കൗൺസിലിൽ 33 പേരാണ് വോട്ട് ചെയ്തത്. ചർച്ചയിൽ പങ്കെടു‌ത്തുവെങ്കിലും കൗൺസിലിലെ രണ്ട് ബി.െജ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. യുഡിഎഫ് അംഗങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

🗞🏵 *ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.* രാ​ജ്യ​ത്തെ സ​മ്പ​ദ്‌​വ്യ​സ്ഥ​യു​ടെ നി​ല​വി​ലെ ഭീ​ഷ​ണ​മാ​യ അ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് അ​വ​ർ ഉ​ത്‌​ക​ണ്‌​ഠ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

🗞🏵 *താൻ ബിജെപിയിൽ ചേരുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്ത്.* സംഘപരിവാറും ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

🗞🏵 *ഐ എൻ എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി പി ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.* ഡല്‍ഹി ഹൈക്കോടതിയെ ഈ വിവരം തുഷാര്‍ മേത്ത അറിയിച്ചു.

🗞🏵 *എൻ ഡി എ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ വേഗത്തിലായിരിക്കുമെന്നും* ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുമെന്നും നരേന്ദ്ര മോദി.

🗞🏵 *സ്വര്‍ണ വിലയിൽ വീണ്ടും കുറവ്.* പവന് 28,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,500 രൂപയിലാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്. ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകിട്ട് 28,240 രൂപയായി വര്‍ധിച്ചിരുന്നു.
 
🗞🏵 *ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടർന്ന് സസ്പെൻഷനിലായ ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ സിപിഎം തിരിച്ചെടുത്തു.*

🗞🏵 *റെക്കോർഡ് നേട്ടവുമായി കുതിച്ച് കൊ​ച്ചി മെ​ട്രോ.* മെ​ട്രോ​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ്യാ​ഴാ​ഴ്ച ഒ​രു ല​ക്ഷം ക​വി​ഞ്ഞു. സ​ര്‍​വീ​സ് തുടങ്ങി ആദ്യമായാണ് ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ര്‍ യാ​ത്ര ചെ​യ്തത്.

🗞🏵 *ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.* ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് പടിഞ്ഞാറ് വശം പെട്രോൾ പമ്പിന് സമീപത്ത് ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശൂരനാട് നടുവിലേമുറി മൻസൂർ മൻസിൽ മൻസൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.

🗞🏵 *പ്രൈമറി സ്കൂളുകളിൽ സ്വവര്‍ഗ്ഗാനുരാഗ എൽ.ജി.ബി.ടി ആശയങ്ങൾ വ്യാപിക്കുന്നതിന് തടയിടാൻ നിയമ നിർമ്മാണം നടത്താൻ ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൾസെനാരോ* . ലോകത്തെ ഗ്രസിച്ചിരിക്കുന്ന എൽ.ജി.ബി.ടി ആശയങ്ങൾ നിന്നും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ സംരക്ഷിക്കാനായി കരട് ബില്ല് തയ്യാറാക്കാൻ താൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചതായി ട്വിറ്റർ പേജിലൂടെയാണ് ബൊൾസെനാരോ വെളിപ്പെടുത്തിയത്.

🗞🏵 *സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.* അമേരിക്കൻ ഐക്യനാടുകളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പതിനെട്ടാം വാര്‍ഷികത്തിന്റെ തലേ ദിവസമായ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ പാലസില്‍ വെച്ചായിരുന്നു ഇവാഞ്ചലിക്കല്‍ ഗ്രന്ഥകാരനും അമേരിക്കന്‍-ഇസ്രായേല്‍ ഇരട്ടപൗരത്വവുമുള്ള ജോയല്‍ റോസന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രതിനിധി സംഘവുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത്
 
🗞🏵 *കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.* കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കശ്മീരിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 15,157 സര്‍ജറികളാണ് ആശുപത്രികളില്‍ നടന്നത്. കൂടാതെ ഔട്ട് പേഷ്യന്റ് സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.

🗞🏵 *തന്നെ ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി* . ഉത്തര പ്രദേശ് മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടുകാര്‍ക്ക് വിഷം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് 16കാരി ഒളിച്ചോടിയത്. വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴുപേരെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

🗞🏵 *ഹിന്ദുമതം സ്വീകരിച്ച ശേഷം കാമുകിയെ വിവാഹം കഴിച്ച യുവാവ് വീണ്ടും ഇസ്ലാം മതം സ്വീകരിച്ചതായി പരാതി* . വിവാഹശേഷം മുസ്ലീമായ യുവാവ് ഇപ്പോള്‍ തന്റെ മകളെയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ചത്തീസ്ഗഢിലാണ് മിശ്ര വിവാഹം വിവാദമായത്. 33കാരനായ മുസ്ലീം യുവാവും 23കാരിയായ ഹിന്ദു യുവതിയും തമ്മിലായിരുന്നു വിവാഹം കഴിച്ചത്.

🗞🏵 *കുടുംബം സമൂഹത്തിന്റെ അടിസ്ഥാന കോശമാണെന്നും അതുകൊണ്ടു തന്നെ കുടുംബത്തെയും വൈവാഹിക ജീവിതത്തെയും ശക്തിപ്പെടുത്തുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടേം.*

🍭🍭🍭🍭🍭🍭🍭🍭🍭🍭🍭

*ഇന്നത്തെ വചനം*
അവന്‍ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാല്‍ മഴ വരുന്നു എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു.
തെക്കന്‍ കാറ്റടിക്കുമ്പോള്‍ അത്യുഷ്‌ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു.
കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍െറയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?
എന്തുകൊണ്ട്‌ നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല?
നീ നിന്‍െറ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെന്യായാധിപന്‍െറ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെതടവിലാക്കുകയും ചെയ്യും.
അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 12 : 54-59

🍭🍭🍭🍭🍭🍭🍭🍭🍭🍭🍭

*വചന വിചിന്തനം*
അവസാന കാലത്തിന്റെ അടയാളങ്ങള്‍

“ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാം. പക്ഷേ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്” എന്നാണ് ഈശോ ചോദിക്കുന്നത്. എന്നാൽ, ഈ അടുത്ത കാലത്ത് സംഭവിച്ച വെള്ളപ്പൊക്കത്തെ പോലും അറിയാനോ വേണ്ട മുൻകരുതലുകൾ എടുക്കാനോ നമുക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

കാലത്തെയും കാര്യങ്ങളെയും മനസിലാക്കാനും വ്യാഖാനിക്കാനും വേണ്ട വെളിവും വിവേകവും നൽകണേ ദൈവമേ എന്നതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. എല്ലാത്തിലും ദൈവകരം കാണാനും അതിനനുസരിച്ച് മനസിനെയും പ്രവർത്തനങ്ങളെയും ക്രമീകരിക്കാനും നമുക്ക് സാധിക്കട്ടെ.
🍭🍭🍭🍭🍭🍭🍭🍭🍭🍭🍭

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*