തിരുവനന്തപുരം: കേരളത്തിലാകെ 13 ശതമാനം അധികം മഴ കിട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതല്‍ മഴ കിട്ടിയതു പാലക്കാട് ജില്ലയിലാണ്. സാധാരണ പെയ്യുന്നതിനേക്കാള്‍ 42 ശതമാനം കൂടുതല്‍ മഴയാണു പാലക്കാട് പെയ്തത്. നാലു ദിവസം കൂടി കേരളത്തില്‍ മഴ പെയ്യുമെന്നാണു പ്രവചനം.കോഴിക്കോട് 37, മലപ്പുറത്ത് 23, കണ്ണൂരില്‍ 20 ശതമാനം വീതം അധികം ലഭിച്ചു. മഴക്കണക്കില്‍ ഏറ്റവും പിന്നില്‍ ഇടുക്കിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനം മഴയാണു ജില്ലയില്‍ കുറഞ്ഞത്.. ഒാഗസ്റ്റ് ഏഴു മുതലുള്ള ഒരാഴ്ചക്കാലത്തെ തീവ്രമഴയാണു മഴക്കണക്കിലെ കുറവ് നികത്തിയത്. വരുന്ന നാലു ദിവസത്തിനുശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
കാലവര്‍ഷം; ഏറ്റവും കൂടുതല്‍ മഴ പെയ്തത് പാലക്കാട്,
