അശ്ലീല വാർത്ത പ്രക്ഷേപം ചെയ്തതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസിനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെതിരെ നല്‍കിയ വ്യാജ വാര്‍ത്തയിലാണ് അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് നിർവൃതികൊണ്ടത്.
ചാനല്‍ ഉടമ കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരനുമായ വിന്‍സ് മാത്യുവിനും ചാനല്‍ നടത്തിപ്പുകാരന്‍ പത്തനംതിട്ട ജില്ലയിലെ തട്ട സ്വദേശി അനീഷ് രാജ്, വാർത്ത അവതാരക തിരുവനന്തപുരം സ്വദേശി മെഴ്സല്‍ എന്നിവര്‍ക്കെതിരെ കോട്ടയം ഉഴവൂർ സ്വദേശി ബെയ്ലോൺ എബ്രഹാമാണ് കോട്ടയം ജില്ലാ പോലീസ് അധികാരിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. ഇതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.
വ്യാജ വാർത്ത സ്ഥിരമായി പ്രസിദ്ധീകരിച്ച് പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന കർമ്മ, പ്രവാസിശബ്ദം ഓൺലൈനുകൾക്കെതിരെ ബ്ലാക്ക് മെയിൽ, വാർത്ത കച്ചവടം അടക്കം നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രമുഖ പത്രവും ടിവി ചാനലും പരാതിക്കാരുടെ പട്ടികയിൽ ഉണ്ട്. ചാനല്‍ ഉടമ വിന്‍സ് മാത്യുവും നടത്തിപ്പു ചുമതലക്കാരന്‍ അനീഷ് രാജും ഗുരുതരമായ ആരോപണങ്ങളെയാണ് നേരിടുന്നത്. നിരവധി കേസുകള്‍ കോടതിയിലും പോലീസിലും ഉണ്ട്. ചാനല്‍ പൂട്ടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബ്ലാക്ക് മെയിലിംഗ് ആരോപണവും ശക്തമാണ്. ഇവരുടെ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളില്‍ പല സ്ഥലങ്ങളില്‍ നിന്നും പണം എത്തിയിട്ടുണ്ടെന്ന സൂചനയും പുറത്തു വരുന്നുണ്ട്