വാർത്തകൾ
🗞🏵 *ഇന്ന് മലയാളികൾ തിരുവോണം ആഘോഷിക്കുന്നു. എല്ലാ വായനക്കാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം ആശംസിക്കുന്നു* .
🗞🏵 *അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.*
🗞🏵 *ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ .* പാകിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്ന രാജ്യമാണ്. അതിനാൽ മനുഷ്യാവകാശത്തെ കുറിച്ച് പറയാൻ അവകാശമില്ല. ഇന്ത്യ എടുത്തത് പാർലമെന്റിന്റെ അധികാര പരിധിയിലുള്ള തീരുമാനം.
🗞🏵 *തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകള്ക്കും അവധി.* ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
🗞🏵 *മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്.* അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്ന് ആണ് ഇത്.
🗞🏵 *പൊലീസുകാരുടെ ജോലിസമയം പുന: ക്രമീകരിയ്ക്കുന്നു* . കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയമാണ് പുനഃക്രമീകരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാരുടെ സമയം പുന: ക്രമീകരിയ്ക്കുന്നത്.
🗞🏵 *പെപ്സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം.* പ്ലാസ്റ്റിക് ബോട്ടിലുകള്‍ മൂന്നു ദിവസത്തിനകം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് കുടിവെള്ള വിതരണ കമ്പനികള്‍ക്ക് അന്ത്യശാസനം നല്കി കേന്ദ്ര ഭക്ഷ്യ വകുപ്പ്
🗞🏵
*ഇത് ഞങ്ങളുടെ പൊന്നുമോളാണ്, ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ല… ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ* സത്യഭാമ കുഞ്ഞിനെ മാറോടണച്ച് കണ്ണീരോടെ പറയുന്നു. വെള്ളത്തൂവല്‍ മുള്ളരിക്കുടി സ്വദേശികളായ കുടുംബം പളനിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ടോടെ സത്യഭാമയുടെ ഉദുമല്‍പേട്ടയിലെ വീട്ടിലെത്തി, ഭക്ഷണം കഴിച്ച് യാത്ര തുടരുകയായിരുന്നു. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളതിനാല്‍ ആറുമാസമായി മരുന്നു കഴിക്കുന്ന സത്യഭാമ അന്നും ഉദുമല്‍പേട്ടയില്‍ വച്ച് മരുന്നു കഴിച്ചിരുന്നു. അതാണ് ഉറങ്ങിപ്പോയത്.
🗞🏵 *വൻ കഞ്ചാവ് വേട്ട. ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.* കൊറ്റങ്കര സ്വദേശി തജ്മൽ ആണ് കൊല്ലം ചാത്തന്നൂരില്‍ എക്സൈസ് വകുപ്പ് പിടികൂടിയത്.
🗞🏵 *അനുനയ ചര്‍ച്ചയില്‍ പി.ജെ.ജോസഫിന് മാനസാന്തരം .* പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് പി ജെ ജോസഫ് പറഞ്ഞു.
🗞🏵 *ബാങ്ക് അധികൃതര്‍ ഉടമയറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു .* ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതിന് എസ്ബിഐ ബാങ്കിനാണ് 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
🗞🏵 *മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് മഴയിൽ തകർന്നു.* തിങ്കളാഴ്ച പെയ്ത കനത്ത മഴയിലാണ് സിനഗോഗ് തകർന്നു വീണത്. 400 വർഷം പഴക്കമുള്ള ചരിത്രസ്മാരകമായിരുന്നു ഇത്.
🗞🏵 *നിയന്ത്രണ രേഖ(ലൈന്‍ ഒഫ് കണ്ട്രോള്) കടന്ന് 75 പാകിസ്ഥാനി ഡോക്ടര്‍മാര്‍ ഇന്ത്യയിലേക്ക് എത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.* കാശ്മീരി ജനതയ്ക്ക് സഹായവും ചികിത്സയും നല്‍കുന്നതിനായാണ് ഇവര്‍ ഇന്ത്യ-പാക് അതിര്‍ത്തി കടക്കുന്നത് എന്നാണ് വിവരം.
🗞🏵 *രാജമലയിൽ ഓടുന്ന ജിപ്പിൽനിന്നു കുട്ടി തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.* കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.
🗞🏵 *ജാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണക്കേസിലെ പ്രതികൾക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി.* ഇരയായ ഇരുപത്തിനാലുകാരന്റെ മരണം ഹൃദയാഘാതമൂലമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പ്രതികൾക്കെതിരായ കൊലക്കുറ്റം പോലീസ് ഒഴിവാക്കിയത്.
🗞🏵 *ചൈനീസ് ഇന്റർനെറ്റ് റീട്ടെയ്ൽ ഭീമൻ ആലിബാബയുടെ അമരത്തുനിന്നു സ്ഥാപകൻ ജാക്ക് മാ ഇന്നു വിരമിക്കും.* 55-ാം ജൻമദിനത്തിലാണു മായുടെ മടക്കം. 54-ാം പിറന്നാൾ ആഘോഷവേളയിലാണു മാ തന്റെ ചെയർമാൻ സ്ഥാനത്തുനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.
🗞🏵 *കോടികള്‍ ചെലവഴിച്ച് ഡെല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത് തുടരുമ്ബോഴും പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* ഓണക്കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന് വച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പിടിച്ചെടുക്കല്‍ തുടരുന്നു.* കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ പിടിച്ചെടുത്തതിന് പിന്നാലെ സഭയുടെ കീഴിലുള്ള സ്കൂളുകളും പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
🗞🏵 *നടി ഊര്‍മിള മതോന്ദ്കര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു.* അഞ്ചു മാസം മുന്‍പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍നിന്നും ഊര്‍മിള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
🗞🏵 *തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു.* ഇന്നു ചേര്‍ന്ന നരഗസഭ യോഗത്തിലാണ് ഫ്ളാറ്റ് ഉടമകള്‍ക്ക് ഇന്നുതന്നെ നോട്ടിസ് നല്കാന് തീരുമാനിച്ചത്. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെടുക എന്നും അധികൃതര്‍ അറിയിച്ചു.
🗞🏵 *നോക്കിലെ മാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിൽ നടന്ന രോഗസൗഖ്യം അത്ഭുതമായി സ്ഥിരീകരിച്ച് അയർലണ്ടിലെ കത്തോലിക്കാ സഭ.* മൾട്ടിപ്പിൾ സ്ക്ളെറോസിസ് എന്ന രോഗം ബാധിച്ച മാരിയോൻ കരോൾ എന്ന സ്ത്രീക്കാണ് വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി മുപ്പത് വർഷം മുമ്പ് നടന്ന ഈ രോഗസൗഖ്യം ലഭിച്ചത്.
🗞🏵 *സംസ്ഥാന സര്‍ക്കാര്‍ 22-08-2019 തീയതി പുറപ്പെടുവിച്ച ഉത്തരവ് (റവന്യൂ വകുപ്പിന്റെ 269/2019-ാം നമ്ബര്‍ ഉത്തരവ്) പിന്‍വലിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്മാന് അഡ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്സ്കോഴിമലയും ആവശ്യപ്പെട്ടു.*
🗞🏵 *മുത്തൂറ്റ് സമരം തുടരും. ജീവനക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമായില്ല.* എന്നാല്‍ മാനേജ്മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച നടക്കുമെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🗞🏵 *യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു-കശ്മീര്‍ ഇന്ത്യയിലെ സംസ്ഥാനമായി വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി* തന്റെ പ്രസംഗത്തില്‍ ജമ്മു-കശ്മീര്‍ ഇന്ത്യയിലെ സംസ്ഥാനമായി എടുത്തു പറഞ്ഞ ഖുറേഷി യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ജമ്മു-കശ്മീരിനുവേണ്ടി നിലപാട് സ്വീകരിക്കണമെന്നും കശ്മീരികള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
🗞🏵 *മലയാളി യുവതി ദുബൈയില്‍ കുത്തേറ്റു മരിച്ചു.* കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന് നായരുടെയും ചന്ദ്രികയുടെയും മകള്‍ സി. വിദ്യാ ചന്ദ്രന് (39) ആണ് മരിച്ചത്.അല്‍ഖൂസിലെ താമസസ്ഥലത്ത് ഇന്ന് രാവിലെയാണ് സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് കുത്തിക്കൊന്നതെന്നാണ് ആരോപണം.
🗞🏵 *കശ്മീര്‍ വിഷയത്തില്‍ ചൈന-പാകിസ്താന് സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്.* ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക് സന്ദര്‍ശനത്തിനു ശേഷമുണ്ടായ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
🗞🏵 *രാജ്യദ്രോഹ കുറ്റം ചുമത്തിയ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി.* രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.
🗞🏵 *പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്ന് പാകിസ്ഥാനിലെ മുന്‍ എം.എല്‍.എ ബാല്‍ദേവ് കുമാര്‍ ആവശ്യപ്പെട്ടു.* പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തെഹ്രീക്-ഐ-ഇസാഫ് പാര്‍ട്ടിയിലെ എം.എല്‍.എയായിരുന്ന ബാല്‍ദേവ് കുമാറാണ് ഇന്ത്യയില്‍ അഭയം തേടിയത്.
🗞🏵 *എണ്‍പത്തിയൊന്നുകാരന്റെ പേരിലുണ്ടാക്കിയ വ്യാജ പാസ്പോര്‍ട്ടുമായി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി.* 32കാരനായ അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേലെന്ന യുവാവാണ് വൃദ്ധന്റെ വേഷത്തില്‍ വിമാനത്താവളത്തിലെത്തി ആള്‍മാറാട്ടത്തിന് പിടിയിലായത്.
🗞🏵 *നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്.* ഖനന ലൈസന്‍സ് ചട്ടം ലംഘിച്ചു അനുവദിച്ചുവെന്നാണ് ആരോപണം. ലേലം നടത്താതെ ലൈസന്‍സ് നല്‍കിയതുവഴി ഖജനാവിലേക്ക് എത്തേണ്ട കോടികളാണ് നഷ്ടമായതെന്നും സിഎജി ഇക്കാര്യം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
🗞🏵 *വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന്. കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാന്ഡിജിപിയുടെനിര്ദ്ദേശം* പൊലീസ് അസോസിയേഷന് ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
🗞🏵 *ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ.* ആളുകൂടുന്ന ഇടങ്ങളിലെല്ലാം പ്രത്യേകജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തീവ്രവാദ-അക്രമ ഭീഷണിയുണ്ടെന്ന സൈന്യത്തിന്റെ ജാഗ്രതാനിര്‍ദ്ദേശം കണക്കിലെടുത്ത് സംസഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
🗞🏵 *ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷ്ണറിമാര്‍ക്കു രാജ്യത്തു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം*. മിഷ്ണറിമാര്‍ക്കെതിരെ കള്ളകേസെടുത്തു കല്‍ത്തുറങ്കിലടച്ചു ഭീതി സൃഷ്ടിക്കാനാണു ശ്രമം നടന്നുവരുന്നത്. നാടും വീടും ഉപേക്ഷിച്ചു നിര്‍ധന ജനവിഭാഗത്തിനിടയില്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരപരാധികളായ മിഷ്ണറിമാരെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ സമീപനാളില്‍ വര്‍ധിച്ചുവരികയാണ്.
🗞🏵 *ഒരു സന്യാസ സഭയും അതിലെ ഒരു അംഗവും തമ്മിലുള്ള തീര്‍ത്തും ഭരണഘടനാപരമായ പ്രശ്നത്തെ വളച്ചൊടിച്ച് സഭയയേയും അതിന്റെ വിശ്വാസപ്രമാണങ്ങളേയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള തല്പരകക്ഷികളുടെ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം (സിസിഎഫ്) ജില്ലകമ്മിറ്റി വിലയിരുത്തി.*
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ മാണി സി. കാപ്പൻ ജയിച്ചാൽ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുൻമന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടി.* കേരള കോണ്‍ഗ്രസിൽ പിണങ്ങി നിൽക്കുന്ന പി.ജെ.ജോസഫും കൂട്ടരും എൽഡിഎഫിലേക്ക് തിരിച്ചുവരണമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
🗞🏵 *മാനസികാസ്വാസ്ഥ്യമുള്ള യുവതി മകളെ കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തി*
🗞🏵 *റോക്കറ്റുപോലെ മുകളിലേക്കുപോയ സ്വർണവില താഴേയ്ക്കിറങ്ങുന്നു.* പവന് 320 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 28,120 ൽ എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3515 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 29,120 ൽ എത്തിയ ശേഷമാണ് താഴേയ്ക്കു ഇറങ്ങാൻ ആരംഭിച്ചത്. ഈ മാസം നാലിനാണ് സ്വർണ വില ആകാശംതൊട്ടത്. ഇതിനു ശേഷം ആറു ദിവസത്തിനുള്ളിൽ ആയിരം രൂപയുടെ കുറവുണ്ടായി.
🗞🏵 *കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ വിള്ളൽ പരിഹരിച്ചു.* ഇതേത്തടുര്‍ന്ന് നിയന്ത്രിത വേഗതയിൽ ട്രെയിനുകൾ കടത്തിവിടാൻ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
🗞🏵 *വീടിനുള്ളിൽ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.* പോലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
🗞🏵 *അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചകയറിയുണ്ടായ അപകടത്തിൽ നവവരനടക്കം ഏഴ് പേർക്ക് പരിക്ക്.* ബസ് ഡ്രൈവർ ചേരാനല്ലൂർ സ്വദേശി ജോവിൻ ജോർജ് അടക്കം പരിക്കേറ്റ ബസ് യാത്രികരായ അ ഞ്ചുപേരെ എറണാകുളം ജനറൽ ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന വടുതല സ്വദേശിയായ നവവരനെയടക്കം രണ്ടുപേരെ സമീപത്തെ സ്വകാര്യ ആശുപ ത്രിയിലുമായി പ്രവേശിപ്പിച്ചു.
🗞🏵 *ഫ്ളോറിഡയിലെ ഫെഡറൽ ജഡ്ജായി ഇന്ത്യൻ-അമേരിക്കൻ വംശജൻ അനുരാഗ് സിംഗാളിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നോമിനേറ്റ് ചെയ്തു.* അനുരാഗ് സിംഗാൾ ഉൾപ്പെടെ 17 പേരെ സെനറ്റിലേക്ക് വൈറ്റ്ഹൗസ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
🗞🏵 *ജമ്മു കാഷ്മീരിൽ എട്ട് ലഷ്കർ ഇ തയ്ബ ഭീകരർ പിടിയിൽ.* കാഷ്മീരിലെ സോപോരയിൽനിന്നാണ് ഭീകരരെ പിടികൂടിയത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
🗞🏵 *ട്രാഫിക് പോലീസുമായുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ യുവാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചെന്ന ആരോപണവുമായി പിതാവ്.* ഗാസിയാബാദ് ട്രാഫിക് പോലീസിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
🗞🏵 *ഗതാഗത നിയമലംഘനത്തിന് വൻ തുക പിഴയിടാക്കുന്നതിനെതിരെ വിമർശനമുയരുന്ന സാഹചര്യത്തിൽ താനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.* മുംബൈയിലെ ബാന്ദ്ര-വോർളി പാതയിലൂടെ അമിത വേഗതയിൽ പോയതിന് ട്രാഫിക് പോലീസ് തന്നെയും പിടികൂടി. പുതിക്കിയ നിയമമനുസരിച്ചുള്ള പിഴയാണ് താനും അടച്ചതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
🗞🏵 *പബ്ജി കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.* പോളിടെക്നിക് വിദ്യാർഥിയാണു പിതാവിനെ കൊലപ്പെടുത്തിയത്. വടക്കൻ കർണാടകയിലെ ബെലഗാവി കക്കാട്ടിയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണു സംഭവം.
🗞🏵 *അമേരിക്കയുടെ ചാന്ദ്രദൗത്യം വിജയിച്ചതിന്റെ “രഹസ്യം വെളിപ്പെടുത്തി’ ആർഎസ്എസ് മുൻ നേതാവ്.* ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതുകൊണ്ടാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യം വിജയിച്ചതെന്നു സംഭാജി ഭിഡെ പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്താത്തതിനെ പരാമർശിച്ചായിരുന്നു ഭിഡെയുടെ ഈ പ്രതികരണം.
🗞🏵 *സിവിൽ സർവീസിൽനിന്നു രാജിവച്ച ഐഎഎസ് ഓഫിസർ ശശികാന്ത് സെന്തിൽ രാജ്യദ്രോഹിയെന്നു ബിജെപി നേതാവ്.* മുൻ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ ബിജെപി എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെയാണ് അധിക്ഷേപവുമായി രംഗത്തെത്തിയത്.
🗞🏵 *ഗോവധത്തിൽ ബിജെപി പിന്തുടരുന്നതു മഹാത്മാഗാന്ധിയുടെ നിലപാടുകളെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.* കർണാടകത്തിൽ ഗോവധ നിരോധനം ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിനു മറുപടി പറയവെയാണു ഗോവധ നിരോധനത്തെ മഹാത്മാഗാന്ധിയുമായി കേന്ദ്രമന്ത്രി ബന്ധിപ്പിച്ചത്.
🗞🏵 *കേസ് രജിസ്റ്റർ ചെയ്തതു മുതൽ ചാർജ് ഷീറ്റ് സമർപ്പിച്ചു പ്രതി ശിക്ഷിക്കപ്പെടുന്നതുവരെ അല്ലെങ്കിൽ പ്രതിയെ വെറുതെവിടുന്നതു വരെയുള്ള വിവരങ്ങൾ തൽസമയം പരാതിക്കാരന്റെ മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ് രൂപം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.*
🌸🌸🦜🌸🌸🦜🌸🌸🦜🌸🌸 *ഇന്നത്തെ വചനം*
പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നത് ഞങ്ങള്‍ക്കുവേണ്ടിയോ എല്ലാവര്ക്കും വേണ്ടിയോ?
അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനന് അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥന് ആരാണ്?
യജമാനന് വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന് ഭാഗ്യവാന്.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന് തന്‍െറ സകല സ്വത്തുക്കളുടെയുംമേല്‍ അവനെ നിയമിക്കും
എന്നാല്‍, ആ ഭൃത്യന് തന്‍െറ യജമാനന് വരാന്‍ വൈകും എന്ന് ഉള്ളില്‍ കരുതി, യജമാനന്‍െറ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനും തുടങ്ങിയാല്‍,
പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വരുകയും അവനെ ശിക്ഷിച്ച്, അവന്‍െറ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
യജമാനന്‍െറ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന് കഠിനമായി പ്രഹരിക്കപ്പെടും.
എന്നാല്‍, അറിയാതെയാണ് ഒരുവന് ശിക്ഷാര്ഹ മായ തെറ്റു ചെയ്തതെങ്കില്‍, അവന് ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികംചോദിക്കും.
ലൂക്കാ 12 : 41-48
🌸🌸🦜🌸🌸🦜🌸🌸🦜🌸🌸
*വചന വിചിന്തനം*
ഇന്ന് നമ്മൾ ഓണം ആഘോഷിക്കുകയാണ്. എല്ലാവർഷവും ചിങ്ങമാസത്തിലെ തിരുവോണനാളിൽ പ്രജകളെ സന്ദർശിക്കാൻ എത്തുന്ന മാവേലി തമ്പുരാനെ വരവേൽക്കാനായിട്ടുള്ള ആഘോഷങ്ങൾ നമ്മൾ നടത്തുന്നു. മാവേലിത്തമ്പുരാൻ നേരത്തെ പറഞ്ഞ വെച്ചിട്ടുള്ള കൃത്യമായ ദിവസം എത്തിച്ചേരുന്നത് കൊണ്ട് നമുക്ക് വ്യക്തമായ ഒരുക്കത്തോടെ കൂടി അദ്ദേഹത്തെ വരവേൽക്കാൻ സാധിക്കുന്നു. ഈ ഒരുക്കങ്ങൾ പലതും കൃത്രിമമായി നമ്മൾ നടത്തുന്നതാണെന്ന് നമുക്ക് തന്നെ അറിയാം. എന്നാൽ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറും വരുന്ന യജമാനനെ കുറിച്ചാണ് തിരുവചനം നമ്മോടു പറയുന്നത്. ആ യജമാനനെ വരവേൽക്കണമെങ്കിൽ ഒരുദിവസം മാത്രം ഒരുങ്ങിയാൽ പോരാ. എപ്പോഴും ഒരുക്കമുഉള്ളവരായിരിക്കണം. നമ്മുടെ ഒരുക്കങ്ങൾ ഒന്നും കൃത്രിമം ആകാനും പാടില്ല .മാവേലിയെ വരവേൽക്കാൻ നമ്മൾ നടത്തുന്ന ഒരുക്കങ്ങൾ നമ്മുടെ യഥാർത്ഥ രാജാവിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളെ കുറിച്ച് ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.
🌸🌸🦜🌸🌸🦜🌸🌸🦜🌸🌸
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*