തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേപ്പറുകള്‍ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെന്നാവ​ശ്യ​വു​മാ​യി പി​എ​സ്‌​സി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഈ ​മാ​സം 16 ന് ​ച​ര്‍​ച്ച​ ന​ട​ത്തും.
ഇക്കാര്യത്തില്‍ പി​എ​സ്‌​സി അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക ഭാ​ഷാ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​വ​ധി വ​ന്ന​ സാഹചര്യത്തിലാണ്‌ ച​ര്‍​ച്ച 16 ലേ​ക്ക് നീട്ടിയത്.