കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്താനാകാതെ മന്ത്രി ടിപി രാമകൃഷ്ണന്‍. മന്ത്രിയുടെ നേതൃത്വത്തിലുണ്ടായ സമവായ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയമായതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും.ജീവനക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമായില്ല. എന്നാല്‍ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പകല്‍ മൂന്നിന് ഗസ്റ്റ്ഹൗസില്‍ വിളിച്ച ചര്‍ച്ചക്ക് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചര്‍ച്ചയില്‍ പങ്കെടുക്കാതെ മടങ്ങി. 21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ ഇതുവരെ മാനേജ്‌മെന്റ് സന്നദ്ധമായിരുന്നില്ല.
മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടരും: ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്താനാകാതെ മന്ത്രി ടിപി രാമകൃഷ്ണന്‍
