വാർത്തകൾ
🗞🏵 *വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല എന്ന 2018 ലെ സുപ്രീംകോടതി വിധിയ്ക്കെതിരെ ഇന്ത്യന്‍ സൈന്യം .* വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥൻ . സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ്. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന 497ാം വകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിന്റെ ചട്ടത്തിന് നിലനില്‍പ്പുണ്ടാകില്ല.ഇത് സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
🗞🏵 *ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്* നൽകിയതിന് പിന്നാലെ കേരളത്തിലും ജാഗ്രത നിർദ്ദേശം. ഭീകരാക്രമണ സാധ്യതയുള്ളതിനാൽ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ
🗞🏵 *ഹോട്ടലുകളിലും ബേക്കറികളിലും മായം കലര്‍ന്ന ഭക്ഷണങ്ങള്‍ വില്‍പ്പന തകൃതി.* ഉപ്പേരിയിലും മായം കണ്ടെത്തി. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ നിരവധി കടകള്‍ക്ക് പൂട്ടുവീണു.
🗞🏵 *പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളെ തട്ടിച്ച് കോടികളുമായി മാര്‍ക്കറ്റിംഗ് കമ്പനി ഉടമ മുങ്ങി* . 300 കോടി രൂപയുമായാണ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ എം.ഡി സേലം സ്വദേശി രവികുമാര്‍ തായ്ലാന്റിലേക്ക് കടന്നത്.
🗞🏵 *പാകിസ്ഥാന് തീവ്രവാദികളായ എട്ട് ലക്ഷ്കര്‍ ഭീകരര്‍ പിടിയില്‍.* ജമ്മു കാഷ്മീരിലെ സോപോറില്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബയുടെ എട്ടു ഭീകരരാണ് പിടിയിലായത്.. ഭീകരരെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ പതിപ്പിക്കുകയും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെയാണ് സുരക്ഷാസേന പിടികൂടിയത്.
🗞🏵 *സംസ്ഥാനത്ത് വ്യപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്.* വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40- മുതല്‍ 50 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ആ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
🗞🏵 *ആറ് വര്‍ഷം മുന്‍പ് നടന്ന കൊലപാതക കേസിലെ പ്രതി പിടിയില്‍.* ഇതര സംസ്ഥാന തൊഴിലാളിയാണ് ആറ് വര്‍ഷത്തിന് ശേഷം സിക്കിമില്‍ വച്ച് പിടിയിലായത്. ശാസ്താംകോട്ട കാവേരി ക്രഷര്‍ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവന്‍കുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സര്‍ക്കാര്‍ ആണ് പിടിയിലായത്.
🗞🏵 *മുസ്ലിങ്ങള്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് , ഓണവും ക്രിസ്മസുമൊക്കെ മുസ്ലിങ്ങള്‍ ആഘോഷമാക്കരുതെന്ന് മതപ്രഭാഷകന് സിംസാറുല്‍ ഹഖ് ഹുദവി.* ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഇസ്മാം മതം അനുവദിക്കില്ല. ഇതിനെയൊക്കെ തന്ത്രപരമായ രീതിയില്‍ സമീപിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിംസാറുല്‍ ഹഖ് ഹുദവി വ്യക്തമാക്കി.
🗞🏵 *കാലിക്കറ്റ് യൂനിവേഴ്സിറ്റിയില വകുപ്പ് മേധാവിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി.* കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ എംഫില്‍ കഴിഞ്ഞ്, പിഎച്ച്ഡി ചെയ്യുന്ന സിന്ധു പി സിന്ധൂപ് ആണ് വകുപ്പ് മേധാവിയുടെ പീഡനത്തെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
🗞🏵 *ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ്.* ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു.
🗞🏵 *ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് ജില്ലയില്‍ സബ്, എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ പാനല്‍ രൂപീകരിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.* സെപ്റ്റംബര്‍ 17ന് രാവിലെ 10.30 മുതല്‍ തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍ക്ക് രാവിലെ എട്ടു മുതല്‍ 9.30 വരെ ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യാം.
🗞🏵 *രണ്ടു മാസക്കാലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലായിരുന്ന സമയത്ത് തീവ്രവാദികളുടെ ഭീഷണിക്കും, ക്രൂരമായ മര്‍ദ്ദനത്തിനും വിധേയനായി തനിക്ക് ബോംബ് നിര്‍മ്മിക്കേണ്ടി വന്നിട്ടുണ്ടെന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാ പുരോഹിതന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.* ഫാ. ചിട്ടോ സുഗാനോബായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
🗞🏵 *ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി മൃദു ഹിന്ദുത്വ നിലപാടിനെ കൂട്ടു പിടിക്കുന്നത് ആപത്താണെന്ന് ശശി തരൂര്‍ എംപി.* മൃദു ഹിന്ദുത്വത്തെ കൂട്ടുപിടിച്ചാല്‍ പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ നൂറാം ദിനത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.* വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സർക്കാരിന് അഭിനന്ദനങ്ങളെന്ന് രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
🗞🏵 *യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* ഇതിന്റെ ഉദാഹരണങ്ങളാണ് പി.ജെ.ജോസഫ് നടത്തുന്ന പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു. ചിവിട്ടും കുത്തുമേറ്റ് മുന്നണിയിൽ പ്രവർത്തിക്കേണ്ട അവസ്ഥയാണ് ജോസഫിനെന്നു പരിഹസിച്ച കോടിയേരി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.
🗞🏵 *ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്.* ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചന സൂചനകളുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകി
🗞🏵 *മാണ്ഡ്യ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു.* ധര്‍മ്മാരാമിലെ ക്രൈസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍.
🗞🏵 *ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക വൈദികനെ കസ്റ്റഡിയിലെടുത്ത പോലീസ് നിലപാടില്‍ പ്രതിഷേധം ഉയരുന്നു.* ഫാ. അരുണ്‍ വിന്‍സെന്റ്, ഫാ. ബിനോയ് ജോണ്‍ എന്നീ രണ്ടു വൈദികരെയും അല്മായ സുവിശേഷപ്രഘോഷകനെയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.
🗞🏵 *പട്ടികജാതി – പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളിൽ ജാമ്യഹർജിയുൾപ്പെടെ പരിഗണിക്കുന്പോൾ ഇരയെയോ ബന്ധുവിനെയോ കക്ഷിയാക്കി വാദം കേൾക്കണണമെന്നു ഹൈക്കോടതി നിർദേശിച്ചു.* 2016 ജനുവരി മൂന്നിന് ഇതു സംബന്ധിച്ച നിയമഭേദഗതി നിലവിൽ വന്നശേഷം ഇത്തരം കേസുകളിൽ ഇരകളെക്കൂടി കേൾക്കണമെന്നു നിയമത്തിലെ 15 എ വകുപ്പിൽ പറയുന്നുണ്ട്. അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു.
🗞🏵 *ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.* മലയാളി താരം പി.യു. ചിത്ര ടീമിൽ ഇടംപിടിച്ചു. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുക. ഏഷ്യൻ ചാന്പ്യൻ എന്ന നിലയിലാണ് ചിത്രയെ ടീമിൽ ഉൾപ്പെടുത്തിയത്.
🗞🏵 *ദുബായിൽ സ്കൂൾ ബസും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു.* ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
🗞🏵 *ഉത്തർപ്രദേശിൽനിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത.* ആയുധധാരികൾ ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അമ്രോഹ ജില്ലയിലാണ് സംഭവമുണ്ടായത്.
🗞🏵 *ഓണം വെള്ളത്തിലാകാൻ സാധ്യത;* വെള്ളിയാഴ്ചവരെ വ്യാപക മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
🗞🏵 *സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.* എല്ലാവിധ വേർതിരിവുകൾക്കും അതീതമായി മനുഷ്യമനസുകളുടെ ഒരുമ ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. എല്ലാവരും സമന്മാരായിരുന്ന, ആർക്കും തമ്മിൽ വിവേചനമില്ലാതിരുന്ന നല്ല കാലം പണ്ടുണ്ടായിരുന്നുവെന്ന് ഓണസങ്കൽപ്പം നമ്മോടു പറയുന്നു.
🗞🏵 *മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് ഉൾപ്പെട്ട 1984 ലെ സിക്ക് വിരുദ്ധ കലാപ കേസ് വീണ്ടും തുറക്കാനൊരുങ്ങി കേന്ദ്രം.* കേസ് അന്വേഷണം പുനരാരംഭിക്കാൻ അമിത് ഷാ തലവനായ കേന്ദ്ര ആഭ്യന്തരമന്ത്രലായം പച്ചക്കൊടികാട്ടിയതായി റിപ്പോർട്ട്. ദി ട്രിബ്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
🗞🏵 *ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായുള്ള കരാർ ദീർഘിപ്പിച്ചതോടെ രവി ശാസ്ത്രിയുടെ ശമ്പളം 20 ശതമാനം വർധിക്കും.* ഒരു വർഷത്തെ ശമ്പളത്തിൽ 20 ശതമാനം വർധനവുണ്ടാകുമെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. മുൻ ഇന്ത്യൻ താരമായ ശാസ്ത്രിയുടെ ശമ്പളം ഒരു വർഷം 10 കോടി രൂപവരെയാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
🗞🏵 *ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ഡൽഹിയിൽ ഷാജഹാൻപുരിലെ നിയമവിദ്യാർഥിനി ലൈംഗീക പീഡന പരാതി നൽകി.* ഡൽഹി പോലീസ് പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡൽഹി പോലീസിന് നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. യുപി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറുകയാണ് ഡൽഹി പോലീസ് ചെയ്തത്.
🗞🏵 *രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങൾക്കും ഭവന വായ്പകൾക്കുമുള്ള പലിശ നിരക്ക് കുറച്ചു.* ഭവന വായ്പകൾക്കുള്ള പലിശ നിരക്ക് 0.10 ശതമാനം കുറച്ച് 8.15 ശതമാനമാക്കി. നേരത്തെ ഇത് 8.25 ശതമാനമായിരുന്നു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്കാണ് കുറച്ചത്.
🗞🏵 *മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ ചൊവ്വാഴ്ച യോഗം ചേരും.* രാവിലെ 10.30നാണ് യോഗം ചേരുക. ബാക്കി നടപടികൾ യോഗത്തിൽ തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.
🗞🏵 *കേരള കോണ്‍ഗ്രസ്-എമ്മിലെ തർക്കം പരിഹരിക്കാൻ യുഡിഎഫ് ഉപസമിതി വിളിച്ച അനുനയ ചർച്ച മാറ്റിവച്ചു.* യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന് ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്ന ചർച്ചയ്ക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണിത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചർച്ച നടക്കുമെന്നാണ് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
🗞🏵 *ചന്ദ്രയാൻ-2ന്റെ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ.* ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും വാര്‍ത്താ വിനിമയ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
🗞🏵 *മരട് ഫ്ലാറ്റുകൾ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ.* എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നഗരസഭാ ചെയർപേഴ്സൺ ടി. എച്ച്.നദീറയാണ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *വേതന വ്യവസ്ഥകൾ സംബന്ധിച്ച് പൈലറ്റുമാർ നടത്തുന്ന സമരത്തേത്തുടർന്ന് സർവീസുകൾ റദ്ദാക്കേണ്ടി വന്നതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച് ബ്രിട്ടീഷ് എയർവെയ്സ്.* മാസങ്ങളായി പൈലറ്റുമാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുകയായിരുന്നുവെന്നും അത് സമരത്തിൽ കലാശിച്ചതിൽ ഖേദിക്കുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു.
🗞🏵 *സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകൾ സന്ദർശിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് മരടിലെത്തി.* ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റുടമകൾ തടഞ്ഞു. തങ്ങളുടെ ഭാഗം കേൾക്കണമെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
🗞🏵 *കുടുംബവഴക്കിനെ തുടർന്ന് യുവതി വെട്ടേറ്റ് മരിച്ചു.* കാന്തല്ലൂർ മിഷ്യൻ വയൽ ആദിവാസികോളനിയിലെ ശുഭ (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് ജ്യോതിമുത്തു(50)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *മോട്ടോർ വാഹന നിയമത്തിൽ വൻപിഴ ഒഴിവാക്കാൻ ഭേദഗതിക്ക് സർക്കാർ നീക്കം.* പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്നലെ മുഖ്യമന്ത്രി മോട്ടോർ വാഹന വകുപ്പിലെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധനയും ഉയർന്ന പിഴയും ഈടാക്കേണ്ടെന്ന് നിർദേശിച്ചിരുന്നു. ഓണം കഴിഞ്ഞതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. ഈ യോഗത്തിലാണ് പിഴകുറച്ച് ഓർഡിനൻസ് ഇറക്കുന്നതിനെക്കുറിച്ച് അഭിപ്രായം ഉയർന്നത്. വാഹന ഉടമകൾ വൻ പിഴ അടയ്ക്കാൻ തയ്യാറാകാതെ പിഴ കോടതിയിൽ അടയ്ക്കാമെന്ന നിലപാടിലാണെന്ന വിവരം യോഗത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു.
🗞🏵 *കാഷ്മീരിൽ വീട്ടു തടങ്കലില്‍ കഴിഞ്ഞിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.* സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തരിഗാമിയെ എയിംസിലേക്ക് മാറ്റിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്ജിയിന്മേലായിരുന്നു തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നത്.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പിൽ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി.ജെ. ജോസഫ്.* കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചെന്നും ചര്‍ച്ചകള്‍ക്കായി ജോയ് എബ്രഹാമിനെയും മോന്‍സ് ജോസഫിനെയും ചുമതലപ്പെടുത്തിയെന്നും ജോസഫ് വ്യക്തമാക്കി.
🗞🏵 *മോട്ടോർ വാഹന നിയമ ഭേദഗതി നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്ത് പിഴയിനത്തിൽ 46 ലക്ഷം രൂപ ലഭിച്ചെന്ന് മോട്ടോർവാഹന വകുപ്പ്.* ഒരുദിവസം ഒരുലക്ഷം രൂപവീതമാണ് വർധിച്ചതെന്നും അധികൃതർ അറിയിച്ചു.
🗞🏵 *രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദർശനത്തിനായി പുറപ്പെട്ടു.* ഭാര്യ സവിതാ ഗോവിന്ദിനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പമാണ് അദ്ദേഹം വിദേശ പര്യടനത്തിനായി തിരിച്ചത്.
🗞🏵 *ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുന്നത് സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.*
🗞🏵 *കെഎസ്ആർടിസിയിൽ ശമ്പളവും ബോണസും അലവൻസും വിതരണം ചെയ്തു.* ആദ്യഘട്ടത്തിൽ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്കാണ് ശന്പളം നൽകിയതെങ്കിൽ ഇന്നലെയോടെ എല്ലാ വിഭാഗം ജീവനക്കാർക്കും ശന്പളവും ആനുകൂല്യങ്ങളും നൽകി.
🗞🏵 *കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഓഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച 23,12,90,643 രൂപ ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് (CMDRF) അടച്ചു.*
🍧🍧🍬🍧🍧🍬🍧🍧🍬🍧🍧
*ഇന്നത്തെ വചനം*
അവന് എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച്് അനുദിനം തന്‍െറ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
സ്വന്തം ജീവന് രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന് അതിനെ ര ക്ഷിക്കും.
ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്്താല്‍ അവന് എന്തു പ്രയോജനം?
ഒരുവന് എന്നെക്കുറിച്ചോ എന്‍െറ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍െറയും പിതാവിന്‍െറയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും
എന്നാല്‍, ദൈവരാജ്യം കാണുന്നതിനുമുമ്പു മരിക്കുകയില്ലാത്ത ചിലര്‍ ഈ നില്ക്കുന്നവരുടെ ഇടയിലുണ്ട് എന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 9 : 23-27
🍧🍧🍬🍧🍧🍬🍧🍧🍬🍧🍧
*വചന വിചിന്തനം*
സ്വയം പരിത്യജിക്കാനുള്ള വിളി
സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുക്കുക. സ്വന്തം ജീവിതങ്ങളില്‍ നമ്മളെല്ലാവരും കുരിശുകള്‍ എടുക്കുന്നവരാണ്. പക്ഷേ, സ്വയം പരിത്യജിച്ച് ‘അനുദിനം തന്റെ’ കുരിശെടുക്കുന്നവര്‍ വളരെ കുറവാണ്. സഹനങ്ങള്‍ വല്ലപ്പോഴും ഏറ്റെടുക്കാന്‍ നമ്മള് തയ്യാറാണ്. പക്ഷേ, എല്ലാ ദിവസവും സഹനങ്ങള്‍ ആണങ്കിലോ? നമുക്ക് ബുദ്ധിമുട്ടാണ്. പരാതിയായി നമ്മള് ദൈവത്തിന്റെ പക്കല്‍ എത്തും – എന്തേ, എനിക്കെന്നും സഹനം? ചിലപ്പോള്‍ അത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തന്നെ ബാധിച്ചേക്കാം.
ഈശോ പറയുന്നത് അനുദിനവും നമ്മള് കുരിശ് വഹിക്കണമെന്നാണ്. അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങള്‍ക്ക് നല്കണമേ എന്ന് പ്രാര്‍ത്ഥിക്കും പോലെ, അന്നന്ന് വരുന്ന സഹനം സ്വീകരിക്കാനും പഠിപ്പിക്കണേ എന്ന് പ്രാര്‍ത്ഥിക്കാം.
🍧🍧🍬🍧🍧🍬🍧🍧🍬🍧🍧
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*