ലണ്ടന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. കമ്ബനിയുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്.
ശമ്ബള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സപ്റ്റംബര്‍ 9,10 ദിവസങ്ങളിലും 27 ാം തീയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാരെ വലച്ച് പൈലറ്റുമാരുടെ പണിമുടക്ക്: ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കി…
