കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില വകുപ്പ് മേധാവിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി.ജെആര്‍എഫ് നേടിയ ശേഷം ഗവേഷണമാരംഭിച്ച സിന്ധു പി എന്ന വിദ്യാര്‍ത്ഥിനിയുടേതാണ് പരാതി. ഗൈഡ് അനുമതി നല്‍കിയ തീസിസ് സ്വീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള കേരള പഠനവിഭാഗം തലവന്‍ ഡോ. എല്‍ തോമസ് കുട്ടി കാലതാമസം വരുത്തിയെന്നാണ് പരാതി.
വകുപ്പ് മേധാവിയുടെ വിദ്യാര്‍ത്ഥി സ്ത്രീവിരുദ്ധമായ നടപടികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാലും താനൊരു ദലിത് വിദ്യാര്‍ത്ഥിയായതിനാലും ആണ് വകുപ്പ് മേധാവി ഗവേഷണ പ്രബന്ധം വൈകിപ്പിച്ചതെന്നും സിന്ധു പറഞ്ഞു.തന്റെ തിസീസ് സംബന്ധമായ രേഖകള്‍ മാത്രം വീണ്ടും പരിശോധിക്കേണ്ടി വന്നത് കടുത്ത വിവേചനമാണ്. മറ്റുള്ള ഗവേഷകര്‍ക്ക് തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും തനിക്ക് മാത്രം തെളിയിക്കേണ്ടി വന്നുവെന്നും സിന്ധു പറയുന്നു.

ഗവേഷണ സംഘടനയായ എകെആര്‍എസ്‌എയ്ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് അവര്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് സപ്തംബര്‍ 6ന് വൈകീട്ട് അവസാന നിമിഷത്തില്‍ വകുപ്പ് മേധാവി തിസീസില്‍ ഒപ്പുവച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ പ്രബന്ധം പിടിച്ചുവച്ചപ്പോള്‍നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയെന്നും അത് തന്നെപ്പോലുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഗതികേട് കൊണ്ടാണെന്നും സിന്ധു ഫെയ്‌സ്ബുക്കില്‍ വിവരിച്ചു.