ന്യൂഡല്‍ഹി: മൃദുഹിന്ദുത്വ നിലപാട്‌ തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി തരൂര്‍ എം.പി. ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദൂയിസം’ എന്ന തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ വിമര്‍ശനം.
ഹിന്ദി ഹൃദയഭൂമിയില്‍ വേരോട്ടം ശക്തമാക്കാന്‍ ബിജെപിയുടെ പാത കോണ്‍ഗ്രസ് സ്വീകരിക്കണമെന്നു പറയുന്നതില്‍ അര്‍ഥമില്ല. മറിച്ച്‌, എക്കാലവും ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.