പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്ബൂതിരി നടി പാര്‍വതി തിരുവോത്തിന് സമ്മാനിച്ചു.ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി.മലയാളസിനിമയുടെ നായികാസങ്കല്‍പ്പം ‘നീലക്കുയിലി’ലെ കീഴാളനായികയെ അവതരിപ്പിച്ചുകൊണ്ട് മാറ്റിമറിച്ച മിസ് കുമാരി സിനിമയുടെ ചരിത്രമാണ് എന്നാണ് പരിപാടിയില്‍ കമല്‍ പറഞ്ഞത്.തിരക്കഥാകൃത്ത് ജോണ്‍പോള്‍, സിറിയക് തോമസ്, കലാമണ്ഡലം ക്ഷേമാവതി, ജോണി താളിയത്ത്, സിസി വിപിന്‍ചന്ദ്രന്‍, സിഎസ് തിലകന്‍, ബേബിറാം, പിഡി വിശ്വംഭരന്‍, ബക്കര്‍ മേത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മിസ് കുമാരി യുവപ്രതിഭാപുരസ്കാരം പാര്‍വതി തിരുവോത്തിന്…
