ഇസ്രോ നടത്തിയ ചാന്ദ്ര ദൗത്യത്തെ അഭിനന്ദിക്കുന്നതായും ഈ ചരിത്ര ശ്രമം ഏറെ അഭിമാനകരമാണെന്നും പാകിസ്ഥാനില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ നമീറാ സലീം.ദക്ഷിണേഷ്യയുടെ വന്‍ കുതിപ്പാണിതെന്നും ദക്ഷിണേഷ്യക്കാര്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ അഭിമാന നിമിഷമാണിതെന്നും നമീറ പറഞ്ഞു. ദക്ഷിണേഷ്യയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആര്‍.ഒയുടേയും ഐതിഹാസിക വിജയത്തെ അഭിനന്ദിച്ച അവര്‍ ചന്ദ്രയാന്‍ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണെന്നും ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തിന് ഇത് അഭിമാനത്തിന് വക നല്‍കുന്നതായും നമീറ സലിം പറഞ്ഞു. ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ‘വിര്‍ജിന്‍ ഗാലക്ടിക്’ എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് എത്തിയത്. ബ്രാന്‍സന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര ഏറെ പ്രചോദനം നല്‍കുന്നതാണെന്നും ഭാവിയില്‍ ഇസ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും നാസയും ട്വീറ്റിലൂടെ വ്യക്തമാക്കി.
ചാന്ദ്ര ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക നമീറാ സലീം…
