അജ്മാൻ: തനിക്കെതിരായ ചെക്ക് കേസ് തള്ളിയ അജ്മാൻ കോടതി നടപടി നീതിയുടെ വിജയമെന്ന് തുഷാർ വെള്ളാപ്പള്ളി. കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ഇപ്പോൾ അജ്മാനിലുള്ള തുഷാർ. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എം.എ. യൂസഫലിക്കും തുഷാർ നന്ദിയും പറഞ്ഞു.
വിശ്വാസയോഗ്യമായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു തുഷാറിനെതിരായ കേസ് അജ്മാൻ കോടതി തള്ളിയത്. ഹർജിക്കാരനായ നാസിലിനു മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും വിശ്വാസ്യതയില്ലെന്നും കോടതി പറഞ്ഞു. തുഷാറിന്റെ പാസ്പോർട്ടും കോടതി തിരിച്ചു നൽകി. തിങ്കളാഴ്ച തന്നെ തുഷാർ നാട്ടിലേക്കു തിരിക്കുമെന്നാണു റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിക്കും എംഎ യൂസഫ് അലിക്കും നന്ദി പറഞ്ഞു തുഷാർ
