ഫാ. സോണി
തെക്കുംമുറിയില്‍
കുടുംബാന്തരീക്ഷം ഇന്ന് ഏറെ പ്രശ്‌ന കലുഷിതമാണ്.ലോകം അതി വേഗം മാറുകയാണ്. എല്ലാ മാറ്റങ്ങള്‍ക്കുമൊപ്പം കുടുംബ ബന്ധങ്ങളിലും കാതലായമാറ്റങ്ങള്‍സംഭവിച്ചുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന പുത്തന്‍ ആശയവുമായി വന്ന് നമ്മെ കീഴടക്കിയ ന്യൂക്ലിയര്‍ സംസ്‌കാരം ഇവിടെ നിലനിന്നിരുന്ന കൂട്ടുകുടുംബ വ്യവസ്ഥയും ആത്മീയ വൈകാരികാന്തരീക്ഷവും പാടെ അപ്രത്യക്ഷമാക്കി.ലോകത്തില്‍ അതിവേഗം നടക്കുന്ന മാറ്റങ്ങള്‍ മനുഷ്യനെയും കുടുംബബന്ധങ്ങളെയും സമൂഹത്തെയും സ്വാധീനിച്ചു. ജീവിതത്തിന്റെയും കുടുംബബന് ങ്ങളുടെയും ആന്ത രിക ആത്മീയതയും സൗന്ദര്യവും നഷ ്ട പ്പെട്ടു. കഴിഞ്ഞ തലമുറകള്‍ കണ്ണിലെ കൃഷ്ണമണിപോലെ കരുതി സൂക്ഷിച്ചപല ധാര്‍മ്മിക മൂല്യങ്ങളും ഈ മാറ്റങ്ങളുടെ കുത്തൊഴു ക്കില്‍ ഒഴുകിപ്പോയി. ജന്മനാട് വിട്ട്
ദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, പാശ്ചാത്യജീവിതശൈലികളുടെയും കാഴ്ചപ്പാടുകളുടെയും തെറ്റായ സ്വാധീനം ഒരുതരം സങ്കരസംസ്‌കാരത്തിനു വഴിയൊരുക്കി. കൗമാരപ്രായക്കാരുടെയുംയുവജനങ്ങളുടെയും കാഴ്ചപ്പാടുകളും ജീവിതശൈലികളും മാറി. നഗ്നമായ കണ്ണുകള്‍കൊണ്ട്‌കാണുന്നതു മാത്രമാണ് ശരിയെന്നവര്‍ കരുതുന്നു.കാണുന്നതിനപ്പുറത്ത് ഒന്നും നിലനില്‍ക്കുന്നില്ല.
മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം സുഖിക്കുകയാണ്. മരണത്തില്‍ മനുഷ്യന്റെ ലോകം അവസാനിക്കുന്നു. മനുഷ്യന്റെ യുക്തിക്കോ ബുദ്ധിക്കോമനസിലാകാത്ത തൊന്നും വിശ്വസിക്കേതില്ല.നിത്യസത്യങ്ങളായി ഒന്നുമില്ല. എല്ലാം ആപേക്ഷികമാണ്. ഈ ലോകത്തില്‍ മനുഷ്യന് ഒരു ജീവിതമേയുള്ളൂ. അതു കൊണ്ട്
തിന്നു കുടിച്ച് മദിച്ച് ഉല്ലസിക്കുക. കുടുംബബന്ധങ്ങളുടെ ആന്തരികമൂല്യ ങ്ങ ളെയും ആത്മീയതയെയും തകര്‍ക്കുന്ന ഇത്തരത്തി ലുള്ള തെറ്റായ ഒരു ഫിലോസഫിനമ്മുടെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഉള്ളില്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നു്. ഈ തെറ്റായ ചിന്താരീതി നമ്മുടെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും ജീവി തത്തെ തകര്‍ച്ചയിലേക്ക്
നയിക്കുന്നു.നമ്മുടെ മക്കള്‍ മാനസികരോഗികളായി മാറുന്നു. തെറ്റായ ചിന്തകള്‍ ആകുലതകളിലേക്കും ആശയകുഴപ്പത്തിലേക്കും നയിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരമില്ലായ്മ, സ്വരചേര്‍ച്ചക്കുറവ് കുട്ടികളിലുംകൗമാരപ്രായക്കാരിലും വിഷാദരോഗവും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ബന്ധങ്ങളില്‍ അനുഭവപ്പെടുന്ന കൃത്രിമത്വം ജീവിതത്തിനും ബന്ധങ്ങള്‍ക്കും ഒരു ഓട്ടോമാറ്റിക് ശൈലി നല്‍കുന്നു. സുഖപ്പെടുത്തുന്ന വാക്കുകളേക്കാള്‍ മുറിപ്പെടുത്തുന്ന വാക്കകളാണ ് ഇന്ന് കുടും ബ ങ്ങ ളില്‍മുഴങ്ങുന്നത്. കാത്തിരിപ്പിന്റെയും കരുതലിന്റെയുംസ്ഥലമായിരുന്ന കുടുംബങ്ങളില്‍ ഓരോരുത്തരുംഇന്ന് അവനവന്റെ ലോകത്താണ്. പരസ്പരം സ്‌നേഹിക്കാനും സഹിക്കാനും മരിക്കാനും വേി ജീവിച്ചവര്‍ ഇന്ന് സ്വാര്‍ത്ഥതയുടെ വ്യക്തികളായി മാറി.അതിവേഗം മാറുന്ന ലോകത്തിലായിരിക്കുമ്പോഴും ഒരിക്കലും മാറരുതാത്ത ആന്തരിക മൂല്യങ്ങള്‍ കുടുംബങ്ങള്‍ കാത്തുസൂക്ഷിക്കണം. മക്കളുംമാതാ പി താ ക്കളും തമ്മി ലുള്ള വിശ്വസ ്തതയും ആഴത്തില്‍ വളരണം. മീഡിയായുടെ ലോകത്തുനിന്നും ഷെയറിംഗിന്റെ ലോകത്തിലേക്ക് കുടുംബാന്തരീക്ഷംമാറട്ടെ.സര്‍വ്വോ പരി ആത്മീ യതനിറഞ്ഞ ഒരവസ്ഥ കുടുംബങ്ങളില്‍ പുലരട്ടെ