മാണി സി. കാപ്പന്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി മാണി സി. കാപ്പന്‍ ചര്‍ച്ച നടത്തി. പാല ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടാനാണ് ബിഷപ്പുമായി മാണി സി. കാപ്പന്‍ ചര്‍ച്ച നടത്തിയത്‌. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെയും നേരില്‍ കണ്ട് മാണി സി കാപ്പന്‍ പിന്തുണ തേടും. ഇടതുമുന്നണിയുടെ ഭവന സന്ദര്‍ശനത്തിനും ഇന്ന് തുടക്കമാകും.