തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ശബരിമല അടര്‍ത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്ന്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടു വരുമെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചത് ദേവസ്വം ബോര്‍ഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമാണെന്നും വരുമാനം ഉള്ളതിനാാലാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യം ഉയരുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിനുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണ സംവിധാനം മാറ്റുമെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ശബരിമലയിലെ ദേവ പ്രശ്‌നങ്ങളും പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പിരഗണിക്കുമ്ബോഴാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന് മുന്‍പാകെ കാര്യം അറിയിച്ചത്.