പാലായിൽ ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ലെന്നും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽനിന്നും വിട്ടുനിൽക്കുമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജോസ് ടോമിനായി ഒറ്റയ്ക്കു പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം ജില്ലാ ഘടകം തീരുമാനമെടുത്തു.ഒരുമിച്ച് പ്രചാരണം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. പ്രതിഛായയിൽ ജോസഫിനെ അപമാനിച്ചുവന്ന ലേഖനവും തെരഞ്ഞെടുപ്പ് കൺവൻഷനിലെ കൂവലുമാണ് ജോസഫ് വിഭാഗത്തിന്റെ അതൃപ്തിക്കു കാരണമായത്. യുഡിഎഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.
പാലായിൽ ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പി.ജെ ജോസഫ് വിഭാഗം…
