കൊച്ചി : ഓണം അടക്കമുള്ള അവധികളെത്തുടര്‍ന്ന് സെപ്തംബര്‍ എട്ട് ഞായറാഴ്ച മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍.ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ എസ് രമേഷ് പറഞ്ഞു. സെപ്തംബര്‍ ഒമ്ബത്, 12 തീയതികളില്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയില്ല പ്രചരണം തെറ്റെന്ന് അധികൃതര്‍
