മപൂത്തോയിൽ അമലോത്ഭവമാതാവിന്‍റെ കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാർ, വൈദീകര്‍, സമർപ്പിതർ, മതബോധകര്‍ എന്നിവർക്ക് പാപ്പാ നൽകിയ സന്ദേശം.


തന്നെ സ്വാഗതം ചെയ്ത ഹിലാരിയോ അച്ചനും ഇവിടെ എത്താൻ അവരെടുത്ത പരിശ്രമങ്ങളും ബുദ്ധിമുട്ടുകളും ഓർമ്മിച്ച് അവർക്കേവർക്കും നന്ദി പറഞ്ഞു കൊണ്ടും, ഒരിക്കൽ നമ്മുടെ ഹൃദയത്തെ തീ പിടിപ്പിച്ച വിളിക്കു നല്‍കിയ പ്രത്യുത്തരവും സഭാ മാതാവ് അതിനെ തിരിച്ചറിയാൻ സഹായിച്ച് ഒരു ദൗത്യം നല്കി ഉറപ്പിച്ചതെന്നും ഓർത്ത് ഒരുമിച്ച് നവീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് പരിശുദ്ധ പിതാവ് തന്‍റെ പ്രഭാഷണം ആരംഭിച്ചത്. കഷ്ടപ്പാടുകളെയും അവർ അഭിമുഖീകരിച്ച വെല്ലുവിളികളേയും തങ്ങളുടെ കുറവുകളും ബലഹീനതകളും അതേ സമയം തന്നെ ദൈവകരുണയിലുള്ള അൽഭുതവും അനുസ്മരിച്ച് അവർ നടത്തിയ സാക്ഷ്യങ്ങൾക്കും പാപ്പാ നന്ദിയർപ്പിച്ചു.
മാറിവരുന്ന കാല മാറ്റങ്ങൾക്കു മുന്നിൽ പലപ്പോഴും വൈദീകരും സമർപ്പിതരുമെന്ന നമ്മുടെ സ്ഥാനം എവിടെയെന്ന് നമുക്ക് കണ്ടെത്താൻ കഴിയുന്നില്ല എന്ന് നാം അറിഞ്ഞിരിക്കണമെന്നും വാഗ്ദത്ത ഭൂമി മുന്നിലാണെന്നും പിറകിൽ ഈജിപ്തിലുള്ളതിനെക്കുറിച്ചോർത്തുള്ള പരിതപിക്കൽ സദ്വാർത്ത പ്രഘോഷിക്കുന്നതിനേക്കാൾ ആരേയും ആകർഷിക്കാത്ത ഒരു ഹൃദയത്തെയും കത്തിപിടിപ്പിക്കാത്ത വിരസതയാണ് പ്രഖ്യാപിക്കുന്നതെന്നും പാപ്പാ അറിയിച്ചു.

മറിയത്തിന്‍റെ സമർപ്പണം

മാലാഖയോടു മറിയം പറഞ്ഞ ആ സമ്മതത്തിൽ നിന്ന് ജനിച്ച കുടുംബം പോലെ അമലോത്ഭവമാതാവിന്‍റെ ദേവാലയത്തിൽ ഒരു കുടുംബമായിരുന്ന് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നവ നാം പങ്കുവയ്ക്കുകയാണ്. അവൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല. ലൂക്കാ സുവി ശേഷകൻ മനുഷ്യാവതാരരഹസ്യത്തെ വിവരിക്കുന്ന ഈ ആദ്യ അദ്ധ്യായത്തിൽ ഇന്ന് നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരവും മറിയത്തിന്‍റെ അതേ ഔദാര്യതയും താല്പര്യത്തോടും കൂടെ പ്രത്യുത്തരം നൽകാനുള്ള പ്രചോദനവും നേടാൻ കഴിയും.

ലൂക്കാ സുവിശേഷകൻ, സ്നാപക യോഹന്നാന്‍റെയും യേശുവിന്‍റെയും ജീവിത സംഭവങ്ങളുടെ ഒരു സമാന്തര രീതി അവലംബിക്കുന്നു. രണ്ടും പരസ്പരം തുലനം ചെയ്തു പഴയ നിയമത്തിൽ ദൈവത്തിന്‍റെ പ്രവർത്തികളും ദൈവത്തോടു നമ്മൾ ബസപ്പെടുന്ന രീതികളും എങ്ങനെയാണ് മനുഷ്യനായ ദൈവപുത്രൻ കൊണ്ടുവന്ന പുതിയ രീതിക്ക് വഴിമാറികൊടുക്കുന്നതെന്ന് കാണിച്ചുതരുന്നു. രണ്ട് പ്രഖ്യാപനങ്ങളിലും മാലാഖമാർ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യത്തേത് യൂദയായിൽ വളരെ പ്രധാനപ്പെട്ട പട്ടണത്തിൽ – ദേവാലയത്തിലെ പരിശുദ്ധ സ്ഥലത്ത് ഒരു പുരുഷനോടു, വൈദീകനോടായിരുന്നു. എന്നാൽ മനുഷ്യാവതാരത്തിന്‍റെ പ്രഖ്യാപനം വിദൂരത്തിലുള്ള ഒരു കൊച്ചു പട്ടണമായ ഗലീലിയയിൽ നസ്രത്തിൽ, ഒരു വീട്ടിൽ, ഒരു സാധാര​ണ വ്യക്തിയായ, സ്ത്രീയോടായിരുന്നു .സകലവും മാറിയ ഇവിടെയാണ് നാം നമ്മുടെ ആഴമായ സ്വത്വം കണ്ടെത്തേണ്ടത്.

യേശുവിന്‍റെ ദാരിദ്യത്താല്‍ സമ്പന്നനാക്കപ്പെടുന്ന വൈദീകൻ

വൈദീക സ്വത്വത്തിന്‍റെ പ്രതിസന്ധികളിൽ നമ്മൾ പ്രധാനപ്പെട്ടതും ഗംഭീരമായതെന്നും കരുതുന്ന ഇടങ്ങളിൽ നിന്നും നമ്മെ വിളിച്ചയിടങ്ങളിലേക്ക് തിരിച്ചു പോകണം. നമ്മൾ വൈദീകരെന്ന നമ്മടെ സ്വത്വം ചിലപ്പോൾ അറിയാതെ അദ്ധ്യക്ഷാധിപത്യപരമായ ചില അനുഷ്ടാനങ്ങളിലും, സംഭാഷണങ്ങളിലും സമ്മേളനങ്ങളിലുമാണെന്ന് സഖറിയായെപ്പോലെ കരുതുന്നു. തന്‍റെ 2014ലെ വിശുദ്ധവാരത്തിലെ പ്രസംഗത്തെ ഉദ്ധരിച്ച പാപ്പാ എളിയവനാണ് വൈദീകൻ എന്നു പറയുന്നത് ഒരു അധികപ്രസംഗമല്ലെന്ന് വ്യക്തമാക്കി. യേശു തന്‍റെ ദാരിദ്യം കൊണ്ടു ധന്യനാക്കിയില്ലെങ്കിൽ വൈദീകൻ ഏറ്റം ദരിദ്രനാണ്. യേശു സ്നേഹിതനെന്ന് വിളിച്ചില്ലെങ്കിൽ അവൻ ഏറ്റം ഉപയോഗശൂന്യനായ വേലക്കാരനാണ്. യേശു ക്ഷമാപൂർവ്വം പഠിപ്പിച്ചില്ലെങ്കിൽ അവൻ ഒട്ടും വിവരമില്ലാത്തവനാണ്. നല്ലിടയൻ അവനെ അവന്‍റെ ആടുകൾക്കു മുന്നിൽ ശക്തിപ്പെടുത്തിയില്ലെങ്കിൽ ഏറ്റവും ബലഹീനനായ ക്രിസ്ത്യാനിയാണ്. വൈദീകനെ അവന്‍റെ തന്നെ കഴിവിൽ വിട്ടാൽ അവനെക്കാൾ നിസ്സാരൻ വേറെ ആരുമില്ല. ദേവാലയത്തിലെയും ജെറുസലേം നഗരത്തിലേയും എല്ലാ പ്രവർത്തികൾക്കും വിപരീതമായ നസ്രത്തിലെ എളിമയിലേക്കുള്ള തിരിച്ചു വരവാണ് വൈദീകസ്വത്വ പ്രതിസന്ധി നേരിടാനുള്ള ഒരു മാർഗ്ഗം. സഖറിയയുടെ സംശയങ്ങളും വിശദീകരണങ്ങൾ തേടലും മറിയത്തിന്‍റെ സന്നദ്ധതയുടെ “ഇതാ” എന്ന വാക്കിന് വിപരീതമാണ്. എല്ലാം നിയന്ത്രിക്കാനുള്ള പുരോഹിതനായ സഖറിയായുടെ ആഗ്രഹത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മറിയം വിട്ടുകൊടുക്കാൻ മടിച്ചില്ല. മറിയത്തെ പോലെ ചെയ്യുന്ന ജോലിക്കനുസരിച്ചാണോ പ്രതിഫലം എന്നു നോക്കാതെ, ദൈവം എന്നെ അനുഗ്രഹിക്കേണ്ടത് അവകാശമാണെന്ന് ചിന്തിക്കാതെ, സഭ എന്‍റെ പുണ്യത്തെയും കഠിന പ്രവർത്തികളേയും അംഗീകരിക്കണം എന്ന് ചിന്തിക്കാതെ മുന്നോട്ടു പോകാൻ പാപ്പാ ആഹ്വാനം ചെയ്തു. വൈദീകരായ നമുക്ക് നമ്മടെ ജനങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും ഒരു വാർത്താ ബുള്ളറ്റിൻ പോലല്ല എന്നും അവരോടൊപ്പം ആയിരുന്ന് മുറിച്ച് പങ്കുവച്ച് ദൈവജനത്തോടൊപ്പം വാങ്ങി ഭക്ഷിക്കുവിന്‍ എന്ന യേശുവിന്‍റെ വചനം ആവർത്തിക്കണം.

ഈ ലോകത്തിന്‍റെ പരസ്യങ്ങളിൽ നിന്ന് വന്നേക്കാവുന്ന “ആത്മീയ ലൗകീകത “യെക്കുറിച്ചും പാപ്പാ തന്‍റെ പ്രഭാഷണത്തിൽ മുന്നറിയിപ്പ് നൽകി. വിളിയെ നവീകരിക്കൽ, സമ്മതം നൽകാനുള്ള തിരഞ്ഞെടുക്കലിലും നമ്മുടെ പ്രവര്‍ത്തികളുടെ ക്ഷീണം ദൈവത്തിന്‍റെ കണ്ണിൽ ഫലം നൽകുന്ന മനുഷ്യാവതാരം ചെയ്ത യേശുവിനെ അവതരിപ്പിക്കുന്നതിലും ആയിരിക്കട്ടെ. ഇതായിരിക്കും യുവാക്കൾക്ക് ഇത്തരം ഒരു തിരഞ്ഞെടുപ്പിന് പ്രചോദനമാകുന്നത്. ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്ന താരതമ്യ പഠനം അവസാനം എലിസബത്തും മേരിയും എന്ന രണ്ടു സ്ത്രീകളുടെ കണ്ടുമുട്ടലിലാണ് എത്തി നില്‍ക്കുന്നത്. അവരുടെ കണ്ടുമുട്ടലിൽ സ്തുതിപ്പിന്‍റെ ആഘോഷമുണ്ടായിരുന്നു. ദൈവത്തിന്‍റെ പദ്ധതിയുടെ വ്യത്യാസം മനസ്സിലാക്കിയ ഒരു വിഭാഗവും മറുഭാഗത്ത് സഖറിയായെപ്പോലെ നിശബ്ദരായവരുമുണ്ടെന്ന് നിരീക്ഷിക്കുന്ന പാപ്പാ കണ്ടുമുട്ടലിന്‍റെ ദൗത്യത്തിലേക്കുള്ള വിളിയെ കുറിച്ച് ഓർമ്മിപ്പിച്ച്കൊ ണ്ട് മൊസാംബിക്കിലെ സ്ത്രീ ജനങ്ങളോടു സുവിശേഷവൽക്കരണത്തിനുള്ള ഉൽസാഹം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനം ചെയ്തു. മേരിയുടേയും എലിസബത്തിന്‍റെയും പരസ്പരം കണ്ടുമുട്ടൽ രണ്ടുപേരേയും മാറ്റിമറിച്ചതു പോലെ വിവിധ സംസ്കാരങ്ങൾ തമ്മിൽ കണ്ടുമുട്ടി, സംവാദിച്ച്, സേവകരാകാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മറിയവും എലിസബെത്തും

നസ്രത്തും ജെറുസലേമും തമ്മിലുള്ള അകലം മറിയത്തിന്‍റെ സമ്മതം മൂലം കുറഞ്ഞില്ലാതായതുപോലെ അകലങ്ങളും, പ്രാദേശികത്വവാദങ്ങളും, പക്ഷവാദങ്ങളും, മതിലുകളും നശിപ്പിക്കുന്ന മനുഷ്യാവതാരത്തിന്‍റെ ചാലകശക്തിയെ സന്ദർശനം കൊണ്ട് വീണ്ടെടുക്കണമെന്നും, മൊസാംബിക്കിലെ സഭയ്ക്ക് സന്ദർശിക്കുന്ന സഭയായി തീരാനുള്ള ക്ഷണമാണുള്ളതെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. അതിനാൽ ഇവിടെ സഭ ഒരിക്കലും ശത്രുതയുടെ ഭാഗമാകരുതെന്നും, മറ്റുള്ളവരുമായി വിഭാഗീകതയും ബഹുമാനമില്ലായ്മയും കാണിക്കാതെ പരിഹാരങ്ങളുടെ വാതിലും, ബഹുമാനവും, പരസ്പര വിനിമയവും സംവാദവും നടത്തുന്ന സ്ഥലമായിരിക്കണമെന്നും പാപ്പാ ഉത്ബോധിപ്പിച്ചു. മറിയം എലിസബത്തിന്‍റെ വീട്ടിലേക്ക് യാത്രയായതുപോലെ നമുക്കും പുതിയ പ്രശ്നങ്ങളെ നേരിടാനുള്ള വഴി കണ്ടെത്താം. എതിർപ്പുകൾക്കും, വിഭാഗീയതയ്ക്കും, വിധികൾക്കും മുന്നിൽ തളർന്നു പോകാതെ പരിശുദ്ധാത്മാവിന്‍റെ ഒരിക്കലും വഴി തെറ്റിപ്പിക്കാത്ത സഹായം ചോദിച്ചു മുന്നേറാം. നമ്മുടെ വിളി നവീകരിക്കാം എന്നാഹ്വാനം ചെയ്ത പാപ്പാ തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.