കണ്ണൂര്‍: കത്തോലിക്ക സന്യാസത്തിന്റെ മഹത്വവും ജീവിതക്രമവും ഉള്‍ക്കൊള്ളാതെയുള്ള നിലപാടുകള്‍ക്ക് പിറകെ പായുന്ന പ്രമുഖ മാധ്യമം മാതൃഭൂമിക്കു ശക്തമായ മറുപടിയുമായി അക്രൈസ്തവ യുവതി. രാധിക എന്ന യുവതി മാതൃഭൂമി ഓഫീസില്‍ വിളിച്ച് സന്യാസമേന്തെന്ന് അധികൃതര്‍ക്ക് വിവരിച്ചുകൊടുക്കുന്ന ഓഡിയോയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. സന്യസ്ഥ ജീവിതത്തിന്റെ മഹത്വവും നന്മയും അക്കമിട്ടു നിരത്തിക്കൊണ്ടാണ് രാധികയുടെ ഫോണ്‍ കോളെന്നത് ശ്രദ്ധേയമാണ്.
രാധിക എന്ന വീട്ടമ്മ മാതൃഭൂമി പത്രത്തിലേക്ക് വിളിച്ച ഫോൺ സംഭാഷണം
രാധിക എന്ന വീട്ടമ്മ മാതൃഭൂമി പത്രത്തിലേക്ക് വിളിച്ച ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിസ്റ്റർ ലൂസിയുമായി നടത്തിയ ഒരഭിമുഖം വായിച്ചിട്ടാണ് രാധിക വിളിച്ചത് . ഒരിക്കൽ കന്യാസ്ത്രികൾ നൽകിയ ഉപദേശങ്ങൾ തങ്ങളെയും അലോസരപ്പെടുത്തിയിരുന്നു എന്നും എന്നാൽ അതൊക്കെ തിരിച്ചറിവില്ലായ്മയിൽ നിന്നാണെന്നും തങ്ങളുടെ ശോഭനമായ ഭാവിക്കാണ് ആ തിരുത്തലുകൾ നൽകിയതെന്നും മനസിലാക്കുന്നത് ഒരു കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു കുട്ടികളെ വളർത്തുവാൻ ആരംഭിച്ച നിമിഷം മുതലാണ്എന്നും അവർ സംഭാഷണത്തിൽ പറയുന്നു. തുടർന്ന് രാധിക മാധ്യമങ്ങളെ അതേ കോൺഗ്രിഗേഷനിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയാണ്. ഈ സിസ്റ്റേഴ്സ് തന്നെ നടത്തുന്ന മേലെചൊവ്വേയിലെ സ്ഥാപനങ്ങളിലേക്ക് . ആ നന്മകൾ കൂടി പുറത്തു വരണം എന്ന് ആവശ്യപ്പെടുന്ന രാധിക പതിനായിരങ്ങളിൽ ഒരാൾ ചെയ്യുന്ന കാര്യങ്ങളെ മാത്രം എടുത്തുകാട്ടി അവർ മുഴുവൻ അങ്ങനെയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കരുത് എന്നും മാധ്യമങ്ങളെ ഓർമിപ്പിക്കുന്നു. '' ഞാൻ ഒരു കോൺവെന്റ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥിനിയാണ്. അന്ന് അവിടെ വച്ച് സിസ്റ്റർമാർ നൽകിയ ഉപദേശങ്ങൾ ഇന്ന് എന്റെ ജീവിതത്തെ വിജയത്തിലേക്ക് കൈപിടിച്ച് നയിക്കുകയാണ്. ഞാൻ അറിയുന്ന സിസ്റ്റർമാർ ഒന്നും ഇങ്ങനെയല്ല. അതിനാൽ തന്നെ ഇതു വായിച്ചപ്പോൾ സങ്കടം തോന്നി. ഒത്തിരി ഒത്തിരി നല്ല സിസ്റ്റർമാർ ഉണ്ട്. പക്ഷെ എവിടെയൊക്കെയോ ഒന്നുരണ്ടു പ്രശ്നം വരുമ്പോൾ അവരെയാണ് എല്ലാവരും പൊക്കി കാണിക്കുന്നത്. എന്നാൽ ഇതിലും നന്നായി വിശുദ്ധിയോടെ ജീവിക്കുന്ന അനേകരുണ്ട്. ഇതിനെതിരെ പ്രതികരിക്കണം എന്ന് ഞാൻ സിസ്റ്റർമാരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ ബഹളത്തിനൊന്നും പോകുന്നില്ല എന്നാണ്. ഞങ്ങളുടെ ജീവിതം ഏറെ നന്മയുള്ളതാണ് എന്നാണ്.ഏതൊരു പെൺകുട്ടിയും താൻ കല്യാണം കഴിച്ചു കഴിഞ്ഞാൽ ജോലി ചെയ്യുന്ന ശമ്പളം ഭർത്താവിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഭർത്താവ് പറയുന്നത് അനുസരിക്കാതിരിക്കാൻ ഭാര്യക്ക് കഴിയുമോ? കുടുംബ ജീവിതത്തിൽ പോലും ഇങ്ങനെ ഒരു നിയമം ഉണ്ടായിരിക്കെ ഒരു കോൺവെന്റിൽ നിയമം ഉണ്ടാവാൻ പാടില്ല, സ്വന്തം ഇഷ്ടപ്രകാരം നടക്കണം എന്ന് പറഞ്ഞു ശഠിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത് എന്ന് ചോദിച്ചുകൊണ്ടാണ് ഇവർ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത്.
Posted by Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ on Friday, September 6, 2019