വത്തിക്കാൻ സിറ്റി: സിനഡുകൾ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ വേണ്ടി മാത്രമാകാതെ പരിശുദ്ധാത്മാവിനെ ശ്രവിക്കാനും വേണ്ടിയുള്ളതാകണമെന്ന് ഫ്രാൻസിസ് പാപ്പ. ആഫ്രിക്കൻ പര്യടനത്തിന് പുറപ്പെടുന്നതിനുമുമ്പ് ഉക്രൈനിയൻ കത്തോലിക്ക സഭയിലെ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ. റോമിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഉക്രൈനിലെ വിവിധ രൂപതയിൽനിന്നുള്ള 47 ബിഷപ്പുമാർ സന്നിഹിതരായിരുന്നു.

സിനഡുകൾ കൂടുന്നതിനുമുമ്പ് സഭാംഗങ്ങൾക്ക് എന്താണ് പറയാനുള്ളതെന്നും അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നും ബിഷപ്പുമാർ മനസിലാക്കണം. അപ്പോൾ അവർക്ക് ദൈവവചനം കൂടുതൽ പ്രഘോഷിക്കാനും സഭയുടെ പ~നങ്ങൾക്കനുസരിച്ച് ജീവിക്കാനും സാധിക്കും. സിനഡൽ മീറ്റിങ്ങുകൾ അംഗങ്ങളുടെ അഭിപ്രായങ്ങൾ അന്വേഷിക്കാനുള്ള ഒരു യോഗമായി മാറുന്ന സാഹചര്യം നിലവിലുണ്ട്. വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു അവസ്ഥയാണത്.

മറിച്ച്, സിനഡൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനുശേഷം പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിൽ ഒരുമിച്ചുകൂടേണ്ട യോഗമാണ് സിനഡ്. ഇതൊരിക്കലും ഒരു പാർലമെന്റുപോലാകരുത്. സുവിശേഷവത്കരമാണ് സഭയുടെ വിളി. സുവിശേഷപ്രഘോഷണമാണ് സഭയുടെ സത്വവും. ഈ ചൈതന്യമായിരിക്കണം സിനിഡിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.