വാർത്തകൾ
🗞🏵 *പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്ബോഴും ചോദ്യപേപ്പര്‍ ചോര്‍ന്ന വഴി ഇപ്പോഴും അജ്ഞാതമായി തുടരുന്നു.* ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഗോകുലിനെ ചോദ്യം ചെയ്തെങ്കിലും പരീക്ഷാഹാളില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നവിധം വ്യക്തമായിട്ടില്ല. പരീക്ഷാ ദിവസം രാവിലെ സുഹൃത്തെന്ന് പറഞ്ഞ് പ്രണവ് പരിചയപ്പെടുത്തിയ 25 കാരനാണ് യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ സെന്ററില്‍ നിന്ന് ചോദ്യചേപ്പര്‍ തങ്ങളുടെ പക്കലെത്തിച്ചതെന്ന് ഗോകുല്‍ സമ്മതിച്ചു
🗞🏵 *ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു.* ആന്ധ്ര പിസിസി പ്രസിഡന്റ് രഘു വീര റെഡ്ഡിയാണ് രാജിവെച്ചതായി അറിയിച്ചത്. ആന്ധ്രയില്‍ ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ രഘു വീര രാജിക്കത്ത് നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിരുന്നില്ല.
🗞🏵 *തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് നഗരസഭക്ക് ഉള്ളതെന്ന് മരട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ.* ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ 30 കോടി രൂപയെങ്കിലും വേണം. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
🗞🏵 *ലഹരി മഫിയ സംഘത്തെ ചോദ്യം ചെയ്യുകയും ലഹരി ഇടപാടുകള്‍ തടയാന്‍ മുന്നിട്ടറങ്ങുകയും ചെയ്ത യുവാവിനെ അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചു.* കുടമുണ്ട നക്കിളിക്കാട്ട് ശ്രീജേഷിനാണ് പരിക്കേറ്റത്. ശ്രീജേഷിന്റെ അമ്മ നന്ദിനിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
🗞🏵 *ഭാരത മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.* സായുധ സേന ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയാണെന്നും ആണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്നുമാണ് ഇവര്‍ വ്യാജ ആരോപണം ഉന്നയിച്ചത്. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ച കശ്മീരില്‍ അനാവശ്യ ഭീതി പടത്താനും ലഹള ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു.
🗞🏵 *കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു.* അഹമ്മദാബാദിലെ ദരിയപുരിലാണ് സംഭവം
🗞🏵 *അടപ്രഥമന്‍ മുതല്‍ മാമ്ബഴപ്പായസം വരെ രുചിക്കാന്‍ തലസ്ഥാനത്ത് വേദിയൊരുങ്ങി.* തിരുവനന്തപുരത്ത് കെ.ടി.ഡി.സി സംഘടിപ്പിക്കുന്ന പായസമേളയിലാണ് മധുരവൈവിധ്യം. തമ്ബാനൂരില്‍ ചൈത്രം ഹോട്ടിലില്‍ പതിനൊന്ന് വരെയാണ് പായസമേള.
🗞🏵 *ചണ്ഡീഗഡ്- കൊച്ചുവേളി എക്സ്പ്രസില്‍ തീ പിടുത്തം.* ന്യൂഡെല്‍ഹി സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാരെ ട്രെയിനില്‍ നിന്ന് മാറ്റി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
🗞🏵 *സ്വര്‍ണ വില താഴ്ന്നു.* പവന് റിക്കാര്‍ഡ് വില രേഖപ്പെടുത്തിയശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയും ഇന്നുമായി പവന് 640 രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. ഇന്നു ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ സ്വര്‍ണവില 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
🗞🏵 *മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍* ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്കി. ഇതനുസരിച്ച് മരുന്ന് സംഭരണ ശാലകളിലും മെഡിക്കല്‍ സ്റ്റോറുകളിലും പരിശോധന നടത്തുന്നതാണ്.
🗞🏵 *സിബിഐയ്ക്ക് തലവേദനയായി സിസ്റ്റര്‍ അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം.* വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ.
🗞🏵 *ഗതാഗത കുരുക്കിൽ വലയുകയാണ് കൊച്ചി.* കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 45 റോഡുകൾക്ക് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി റോഡ് നന്നാക്കാൻ നടപടിയെടുക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കലക്ടർ മുന്നറിയിപ്പു നൽകിയിരുന്നു.
🗞🏵 *കണ്ണൂരില്‍ കെ കരുണാകരന് സ്മാരക ആശുപത്രി കെട്ടിടം നിര്‍മ്മിച്ച കരാറുകാരന് മരിച്ച നിലയില്‍.* ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഇദ്ദേഹത്തിന് 1.4 കോടി രൂപ കിട്ടാനുണ്ടായിരുന്നു. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് പരാതി. എന്‍ജിനിയര്‍ കൂടിയായ ചെറുപുഴ ചൂരപ്പടവിലെ ജോസഫ് മുതുപാറക്കുന്നേലിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
🗞🏵 *സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥയ്ക്കു കാരണം ആരെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് രംഗത്ത്.* തന്റെയോ തന്റെ വകുപ്പിന്റേയോ കുറ്റമല്ല. ഞാനോ എന്റെ വകുപ്പോ വിചാരിച്ചതു കൊണ്ടുമാത്രം റോഡുകള്‍ നന്നാക്കാനാകില്ല. ഇപ്പോഴത്തെ ശോചനാവസ്ഥയ്ക്കു കാരണം സംസ്ഥാന ധനവകുപ്പാണ്. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരന് പറഞ്ഞു.
🗞🏵 *കണ്ടനാട് പള്ളി തർക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.* സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്നും കോടതി ചോദിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം എന്നും ജസ്റ്റീസ് അരുൺ മിശ്ര നിരീക്ഷിച്ചു
🗞🏵 *അമേരിക്കയിലെ അനാഥ കുരുന്നുകള്‍ക്ക് തണലേകുന്ന ‘സേഫ് ഹാവന്‍സ്’ന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇതുവരെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 4014 ആയി.* നിയമപരമായ വിചാരണയും നൂലാമാലകളും കൂടാതെ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്കുന്ന നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സേഫ് ഹാവന്‍സ് നടത്തിയ ബോധവത്കരണത്തിന്റെ ഫലമാണ് ഈ നേട്ടം.
🗞🏵 *സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുന്നു.* ഒഡീഷ തീരത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കാന്‍ പ്രധാന കാരണമായിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,വയനാട് ,കണ്ണൂര്‍,ആലപ്പുഴ,കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
🗞🏵 *സിനിമാടിക്കറ്റുകളിൻമേൽ ഉണ്ടായിരുന്ന വിനോദനികുതി ഈടാക്കാനുള്ള തീരുമാനം സർക്കാർ നിർത്തിവെച്ചതായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു* . ഈ വിഷയത്തിൽ കോടതി യാതൊരുവിധ സ്റ്റേയും ഏർപ്പെടുത്തിയിട്ടില്ല
🗞🏵 *മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ശ്വാസതടസത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു*
🗞🏵 *സംസ്ഥാനത്തെ ആര് എസ് എസ് ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു.* യുവ നേതാക്കളടക്കം നിരവധി പേര് തുടര്‍ച്ചയായി വാഹാനാപകടങ്ങളില്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.
🗞🏵 *ശബരിമലയില്‍ ഭരണകാര്യങ്ങളിലുള്‍പ്പെടെ നിയമനിര്‍മ്മാണം നടത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.* ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷ വര്ദ്ധന് പാട്ടീല്‍.* കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളല്ല, മറിച്ച് സഖ്യകക്ഷിയായ എന്‍.സി.പിയുമായിയുള്ള ഭിന്നതയാണ് കടുത്ത തീരുമാനമെടുക്കാന്‍ ഹര്‍ഷവര്‍ധനെ പ്രേരിപ്പിക്കുന്നത്.
🗞🏵 *ഫ്രാന്‍സിസ് പാപ്പയുടെ മൊസാംബിക്ക് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ മപൂത്തോയിലെ മാസക്വീനി സ്റ്റേഡിയത്തില്‍ യുവജനങ്ങളുടെ സര്‍വ്വമത കൂട്ടായ്മയില്‍ പാപ്പ പങ്കെടുത്തു.* വിവിധ മതക്കാരും, ഒരു വിശ്വാസസമൂഹത്തില്‍ ഉള്‍പ്പെടാത്തവരുമായ യുവജനങ്ങളുമായാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്.
🗞🏵 *ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയതല പുരസ്കാരത്തിന് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അര്‍ഹമായി.* ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ 1997 മുതല്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ശാസ്ത്രീയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
🗞🏵 *ചൈനയിലെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടി കൂടുതല്‍ ശക്തമാകുന്നു.* പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയുന്ന നിയമം ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമായി.
🗞🏵 *കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ മുന്‍ വൈസ് ഡീനും ഫ്രാന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാളുമായ റോജര്‍ എച്ചെഗരായി(96) അന്തരിച്ചു.* കര്‍ദ്ദിനാള്‍ എച്ചെഗരായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.
🗞🏵 *തിഹാർ ജയിലിൽ കഴിയുന്ന മുൻ ധനമന്ത്രി പി. ചിദംബരത്തെ കാണാൻ കോൺഗ്രസ് നേതാക്കളുടെ സംഘത്തെ അനുവദിച്ചില്ല.* മുകുൾ വാസ്നിക്ക്, പി.സി ചാക്കോ, മാണിക്കം ടാഗോർ, അവിനാഷ് പാണ്ഡെ എന്നിവർ ഉൾപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ സംഘത്തിനാണ് ചിദംബരവുമായുള്ള കൂടിക്കാഴ്ചയ്ക്കു അനുമതി നിഷേധിച്ചത്. ചിദംബരത്തെ കാണാനുള്ള സമയം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവസരം നിഷേധിച്ചത്.
🗞🏵 *രാജ്യത്ത് ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്ന് ആരോപിച്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവച്ചു.* ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിലാണ് സിവിൽ സർവീസിൽനിന്നും രാജിവച്ചത്.
🗞🏵 *ഡൽഹി മെട്രോയിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് ചോദ്യം ചെയ്ത് സുപ്രീംകോടതി.* സൗജന്യം നൽകുന്നത് ഡിഎംആർസിയുടെ സാന്പത്തിക ഭദ്രതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. സാന്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു.
🗞🏵 *യുഎഇയിൽ ചികിത്സാ പിഴവുമൂലം മലയാളി നഴ്സ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി നാലു ലക്ഷം ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നൽകാൻ ഷാർജ കോടതി വിധി.* ഷാർജാ യുണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിയായ ബ്ലെസി ജോസഫ് ഏബ്രഹാം(32) മരിച്ച സംഭവത്തിലാണ് വിധി.
🗞🏵 *ഗതാഗത നിയമ ലംഘനത്തിന് പോലീസ് പിടിച്ച് ഫൈന്‍ അടിച്ചത് 25000 രൂപ.* പിന്നെ ഒന്നും നോക്കിയില്ല. കലിപ്പടക്കാനാകാതെ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. വ്യാഴാഴ്ച ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. നിയമലംഘനത്തെത്തുടര്‍ന്ന് പോലീസ് വലിയ തുക തന്നില്‍ നിന്ന് പിഴയായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ബൈക്കിനു തീയിട്ടിത്.
🗞🏵 *ശബരിമലയിൽ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ആധുനികവും ശക്തവുമാക്കാൻ പോലീസ് തീരുമാനിച്ചു.* സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങളും സംസ്ഥാനത്ത് വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്താണ് ആധുനിക സുരക്ഷ സംവിധാനങ്ങൾ സജ്ജമാക്കുന്നത്.
🗞🏵 *ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു.* എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന കൊച്ചുവേളി–ചണ്ഡിഗഡ് കേരള സമ്പർക് ക്രാന്തി എക്സ്പ്രസിന്റെ രണ്ടു ബോഗികൾക്കാണ് തീപിടിച്ചത്. യാത്രക്കാരെ സുരക്ഷിതരായി ട്രെയിനിൽ നിന്ന് മാറ്റി.
🗞🏵 *പി.ജെ.ജോസഫിനെ വിമർശിച്ച് കേരള കോൺഗ്രസ് എം മുഖപത്രം പ്രതിച്ഛായയിൽ വന്ന ലേഖനത്തെ തള്ളി ജോസ്.കെ.മാണി.* ലേഖനം പാർട്ടി നിലപാടല്ല. അത്തരം പരാമര്‍ശങ്ങള്‍ വരാന്‍ പാടില്ലാത്തതായിരുന്നു. സംഭവത്തിൽ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മിൽമ പാലിന് വില വർധിച്ചു.* എല്ലാ ഇനം മിൽമ പാലിനും ലിറ്ററിന് നാല് രൂപയാണ് വർധിപ്പിക്കുന്നത്. മന്ത്രി പി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
🗞🏵 *ജോസ്.കെ.മാണി പക്വതയില്ലാത്ത ആളെപോലെ പെരുമാറുന്നുവെന്ന് പി.ജെ.ജോസഫ്.* കെ.എം.മാണി സാറിനുണ്ടായിരുന്ന പക്വതയോ വീണ്ടു വിചാരമോ ജോസ്.കെ.മാണിക്കില്ലെന്നും ജോസഫ് വിമർശിച്ചു.
🗞🏵 *ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന്റെ 22-മത്തെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.* രാജ്ഭവനിൽ നടന്ന ചടങ്ങലിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തത്.
🗞🏵 *സിംബാബ്വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബേ അന്തരിച്ചു*
🗞🏵 *ആംആദ്മി പാര്‍ട്ടിയുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും ഇടഞ്ഞുനില്‍ക്കുന്ന അൽക്ക ലാംബ പാർട്ടി വിട്ടു.* ചാന്ദ്നി ചൗക്കില്‍ നിന്നുള്ള എംഎല്‍എയായ അല്‍ക്ക ലാംബ ആംആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നു. തുടർന്ന് ഇവർ കോൺഗ്രസിൽ ചേർന്നു.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം മികച്ച വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി.* ജോസ് ടോമിന് രണ്ടില ചിഹ്നം നിയമപരമായ പ്രശ്നം കൊണ്ടാണ് കിട്ടാതിരുന്നത്. അത് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *റിലയൻസ് ജിയോയുടെ ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) സേവനമായ ജിയോ ഫൈബർ വാണിജ്യാടിസ്ഥാനത്തിൽ സേവനമാരംഭിച്ചു.* ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ശൃംഖലയിൽ സുപ്രധാനമായ മാറ്റങ്ങൾക്കു വഴി തുറക്കുന്നതാണു പദ്ധതി. ഒരേ സമയം 1,600 നഗരങ്ങളിലാണു സേവനം ലഭ്യമാക്കുക.
🗞🏵 *പാരിപ്പള്ളിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു.* ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.
🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഗോവ ദേശീയ ടീം മുഖ്യനീന്തൽ പരിശീലകൻ സുരജിത്ത് ഗാംഗുലിക്കെതിരെ പോലീസ് കേസെടുത്തു.* പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഗാംഗുലിയെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കായികമന്ത്രി കിരൺ റിജിജുവാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
*ഇന്നത്തെ വചനം*
ജറുസലെമിനുചുറ്റും സൈന്യം താവ ളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്‍െറ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ.
കാരണം, എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്‍െറ ദിവസങ്ങളാണ് അവ.
ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്‍െറ മേല്‍ വലിയക്രോധവും നിപതിക്കും.
അവര്‍ വാളിന്‍െറ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ജറുസലെമിനെ ചവിട്ടിമെതിക്കും.
ലൂക്കാ 21 : 20-24
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
*വചന വിചിന്തനം*
ജറുസലേമിന്റെ പതനം
മനുഷ്യൻ നിർമ്മിക്കുന്നതെല്ലാം നശിപ്പിക്കപ്പെടാം എന്ന ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ വചനം നമ്മോടു പറയുന്നത്. നമ്മൾ സമ്പാദ്യം കരുതി വയ്ക്കേണ്ടത് ഭൂമിയിലല്ല എന്ന് കൃത്യതയോടെ ഈശോ പറയുന്നു. ജറുസലേം ദേവാലയം പശ്ചാത്തലമാക്കിയാണ് അവിടുത്തെ വാക്കുകൾ.
നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ, വചനം മനസിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കട്ടെ. എല്ലാവര്ക്കും വേണ്ടി നമുക്ക് പ്രാർത്ഥനയുടെ കാര്യങ്ങൾ ഉയർത്താം. കരുണയുള്ള ദൈവം എല്ലാത്തിനെയും അതിജീവിക്കാൻ എല്ലാവരെയും സഹായിക്കട്ടെ. അപരനെ സഹായിച്ചു കൊണ്ട് നമുക്ക് ജീവിതം തുടരാം.
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*