കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടപ്പോള്‍ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ജോലി അറിയില്ലെങ്കില്‍ അത് ചെയ്യാന്‍ പോകരുതെന്നായിരുന്നു ചൗധരിയുടെ കളിയാക്കല്‍.ഇതിനെതിരെ പ്രതിഷേധവുമായി പാക്കിസ്ഥാനികള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്‌. സാറ്റലൈറ്റിന്റെ സ്പെല്ലിങ് എങ്കിലും നിങ്ങൾക്കറിയാമോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇന്ത്യയ്‌ക്ക് മുമ്പേ തന്നെ ബഹിരാകാശ ഏജന്‍സി തുടങ്ങുകയും ഗവേഷണങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ നല്‍കുകയും ചെയ്‌ത ഒരു രാജ്യത്തിലെ മന്ത്രി തന്നെ ഇത് പറയണമെന്നായിരുന്നു ട്വിറ്ററില്‍ മന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനം.